Latest Videos

സ്പുട്നിക് വി വാക്സിൻ്റെ അടിയന്തര അനുമതിക്കായി കൂടുതൽ വിവരങ്ങൾ തേടി വിദഗ്ദ്ധ സമിതി

By Web TeamFirst Published Feb 25, 2021, 11:02 AM IST
Highlights

91.6 ശതമാനമാണ് സ്പുട്നിക്കിൻറെ ഫല ക്ഷമത. നിലവിൽ രാജ്യത്ത് നൽകി വരുന്ന കൊവിഷിൽഡ്, കൊവാക്സിൻ എന്നീ വാക്സീനുകളുടെ ഫലക്ഷമതയെക്കാൾ കൂടുതലാണിത്. 

ദില്ലി: റഷ്യൻ നിര്‍മ്മിത സ്പുട്നിക് വി വാക്സിൻ്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി കൂടുതൽ വിവരങ്ങൾ തേടി വിദഗ്ദ്ധ സമിതി. ഇന്നലെയാണ് ഇന്ത്യയിലെ അടിയന്തര ഉപയോഗത്തിനായി സ്പുട്നിക്ക് വാക്സിൻ്റെ ഇന്ത്യയിലെ നിര്‍മ്മാതാക്കളായ ഹൈദാരാബാദിലെ ഡോ.റെഡ്ഢീസ് അനുമതി ഐസിഎംആര്‍ രൂപീകരിച്ച വിദഗ്ദ്ധ സമിതിക്ക് അപേക്ഷ നൽകിയത്. 

91.6 ശതമാനമാണ് സ്പുട്നിക്കിൻറെ ഫല ക്ഷമത. നിലവിൽ രാജ്യത്ത് നൽകി വരുന്ന കൊവിഷിൽഡ്, കൊവാക്സിൻ എന്നീ വാക്സീനുകളുടെ ഫലക്ഷമതയെക്കാൾ കൂടുതലാണിത്.  ഇതിനിടെ ബാബാ രാംദേവിൻ്റെ പതഞ്ജലി പുറത്തിറക്കിയ കൊറോണിലിനെതിരെ ഐഎംഎ നടത്തിയ പ്രസ്താവനയ്ക്ക മറുപടിയുമായി കമ്പനി രംഗത്ത് വന്നു. കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന് പതഞ്ജലി അവകാശപ്പെട്ടു. എന്നാൽ കൊവിഡ് ചികിത്സയ്ക്കായി ഇത്തരം രീതികൾക്ക്  അനുമതി നൽകിയിട്ടില്ല എന്ന് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. 

click me!