
അമരാവതി: ആന്ധ്രയിലെ അനകപ്പല്ലേയിലെ മരുന്ന് നിർമാണ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ 7 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. അച്യുതപുരത്തെ സ്പെഷ്യൽ ഇക്കണോമിക് സോണിൽ ഉള്ള ഇസൈന്റിയ എന്ന കമ്പനിയിൽ ഉച്ചയ്ക്ക് ഭക്ഷണസമയത്ത് ആണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ മരിച്ചവരിൽ രണ്ട് പേരെ മാത്രമേ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളൂ. രാമ്പിള്ളി മണ്ഡൽ സ്വദേശികളായ ഹരിക എന്ന സ്ത്രീയും പുടി മോഹൻ എന്നയാളെയുമാണ് തിരിച്ചറിഞ്ഞത്. ഗുരുതരമായി പൊള്ളലേറ്റ 10 പേരടക്കം ഉള്ളവർ അനക്പള്ളിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam