
ദില്ലി: പഞ്ചസാര, ഗോതമ്പ് അടക്കമുള്ള വസ്തുക്കളുടെ കയറ്റുമതി നിയന്ത്രണത്തെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ. കയറ്റുമതി നിയന്ത്രിച്ചത് ആഗോള വിപണിയിലെ വിലക്കയറ്റം രാജ്യത്ത് ജനങ്ങളെ വലിയ തോതിൽ ബാധിക്കാതിരിക്കാൻ സഹായിച്ചെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. കയറ്റുമതിയിൽ നിയന്ത്രണമേർപ്പെടുത്തിയതോടെ ഇന്ത്യയിലെ ഗോതമ്പിന്റെ വില ആഗോള വിപണി വിലയേക്കാൾ 39.5 % കുറവായെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം അറിയിച്ചു. ഭക്ഷ്യ എണ്ണ വില അന്താരാഷ്ട്ര വിപണിയിൽ 35.86% കൂടിയപ്പോൾ ഇന്ത്യയിൽ കൂടിയത് 12.12 % മാത്രമാണ്. പഞ്ചസാര കയറ്റുമതി നിയന്ത്രണവും ഫലം കണ്ടു.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വില കുറവാണെന്നും കേന്ദ്രത്തിന്റെ നടപടികൾ അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം രാജ്യത്തെ ജനങ്ങളെ ബാധിക്കാതിരിക്കാൻ സഹായമായെന്നുമാണ് സർക്കാരിന്റെ അവകാശവാദം. ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഇറക്കിയ വാർത്താ കുറിപ്പിലാണിക്കാര്യങ്ങൾ പറയുന്നത്. വിപണിയിലെ അവശ്യ വസ്തുക്കളുടെ വില തുടർച്ചയായി നിരീക്ഷിക്കുകയാണെന്നും ജനങ്ങൾക്ക് ബുദ്ധി മുട്ടുണ്ടാകാതിരിക്കാനുളള എല്ലാ നടപടികളും സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തെ വിലക്കയറ്റം ചൂണ്ടിക്കാട്ടി വിമർശനം രൂക്ഷമായ പശ്ചാത്തലത്തിലാണ് കണക്കുകൾ നിരത്തി മന്ത്രാലയം വാർത്താ കുറിപ്പിറക്കിയത്.
കെഎസ്ആർടിസി സാധാരണ ജീവനക്കാർക്ക് ശമ്പളം നൽകാതെ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകുന്നത് വിവേചനം; ഹൈക്കോടതി
ആശ്വാസ പ്രഖ്യാപനവുമായി ഒപെക് പ്ലസ് കൂട്ടായ്മ; എണ്ണ ഉത്പാദനം അമ്പത് ശതമാനം കൂട്ടും
ആഗോള വിലക്കയറ്റം തടയാൻ സുപ്രധാന തീരുമാനവുമായി ലോകരാജ്യങ്ങൾ. എണ്ണ ഉത്പാദനം 50 ശതമാനം കൂട്ടാൻ ഒപെക് പ്ലസ് (OPEC PLUS) രാജ്യങ്ങൾ തീരുമാനിച്ചു. ജൂലൈ മുതൽ പ്രതിദിന ക്രൂഡ് ഓയിൽ ഉത്പാദനം 6,48,000 ബാരൽ ആയി ഉയർത്തും. ഇതോടെ നിലവിലുള്ളതിനേക്കാൾ രണ്ടു ലക്ഷം ബാരൽ ക്രൂഡ് ഓയിൽ അധികമായി വിപണിയിലെത്തും. 13 ഒപെക് രാജ്യങ്ങൾക്കൊപ്പം എണ്ണ ഉത്പാദിപ്പിക്കുന്ന മറ്റ് 10 രാജ്യങ്ങളും ചേർന്നാണ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്.
നിങ്ങൾ ബാങ്കിംഗ് മേഖലയിൽ ഉള്ളവരാണോ? എങ്കിൽ ഈ മാസം ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
എണ്ണവില ഉയർന്നുനിൽക്കുന്നത് ആഗോള പണപ്പെരുപ്പത്തെ സ്വാധീനിക്കുന്ന സാഹചര്യത്തിലാണ് സുപ്രധാന നടപടി. ആഗോള സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിൽ നിന്ന് കരകയറ്റാൻ ഈ തീരുമാനം സഹായിക്കുമെന്ന് രാജ്യങ്ങൾ വിലയിരുത്തി. ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താൻ ഒപെക് രാജ്യങ്ങൾക്കുമേൽ അമേരിക്കയുടെയും ബ്രിട്ടന്റെയും സമ്മർദം ഉണ്ടായിരുന്നു. എണ്ണ ഉത്പാദനം കൂട്ടുന്ന കാര്യം ചർച്ച ചെയ്യാൻ യു എസ് പ്രസിഡന്റ് ജോ ബൈഡൻ ഈ മാസം അവസാനം സൗദിയിലെത്താൻ ഇരിക്കെയാണ് നിർണായക തീരുമാനം ഉണ്ടായിരിക്കുന്നത്. ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം അമേരിക്ക സ്വാഗതം ചെയ്തു.
ഉത്പാദനം കൂട്ടുമെന്ന സൂചന വന്നതോടെ തന്നെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കുറഞ്ഞിരുന്നു. ബ്രെന്റ് ക്രൂഡ് വില ഇന്ന് ബാരലിന് 113 ഡോളറിലേക്ക് താഴ്ന്നു. മൂന്ന് ദിവസം മുമ്പ് ഇത് 124 ഡോളർ ആയിരുന്നു. എന്നാൽ ഒപെക് പ്ലസ് പ്രഖ്യാപനം ഔദ്യോഗികമായി വന്ന ശേഷം ക്രൂഡ് വില അൽപം ഉയർന്ന് 116 ഡോളറായി. ഒപെക് പ്ലസ് തീരുമാനം പൂർണ തോതിൽ നടപ്പാകുമോ എന്ന കാര്യത്തിൽ സംശയങ്ങൾ ഉള്ളതിനാലാണ് വിപണിയിലെ ഈ ചാഞ്ചാട്ടം. അസർബൈജാൻ, ബഹ്‍റൈൻ, ബ്രൂണെ, കസാഖിസ്ഥാൻ, മലേഷ്യ, മെക്സിക്കോ, ഒമാൻ, റഷ്യ, തെക്കൻ സുഡാൻ, സുഡാൻ എന്നിവരാണ് ഒപെക് പ്ലസിലെ അംഗങ്ങൾ.