ചാരപ്പണി, പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യാഗസ്ഥരോട് രാജ്യവിടണമെന്ന് ഇന്ത്യ

Published : May 31, 2020, 10:43 PM ISTUpdated : May 31, 2020, 11:27 PM IST
ചാരപ്പണി, പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യാഗസ്ഥരോട്  രാജ്യവിടണമെന്ന് ഇന്ത്യ

Synopsis

ചാരപ്പണി നടത്തിയതിന് ഇന്ത്യൻ അന്വേഷണ ഏജൻസികളാണ് ഇവരെ പിടികൂടിയതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു

ദില്ലി: പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യാഗസ്ഥരോട് ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളിൽ രാജ്യം വിടാനാവശ്യപ്പെട്ട് ഇന്ത്യ. അബിദ് ഹുസൈൻ, മുഹമ്മദ് താഹിര്‍ എന്നിവരെയാണ് ഇന്ത്യ പുറത്താക്കിയത്. പാക് ഹൈക്കമ്മീഷനിലെ വീസ വിഭാഗത്തിലെ  ഉദ്യോഗസ്ഥരാണ് ഇവര്‍. ചാരപ്പണി നടത്തിയതിന് ഇന്ത്യൻ അന്വേഷണ ഏജൻസികളാണ് ഇവരെ പിടികൂടിയതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യ പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ചു.

അതേ സമയം ഉദ്യാഗസ്ഥരെ പുറത്താക്കിയ ഇന്ത്യന്‍ നടപടിയെ പാകിസ്ഥാൻ അപലപിച്ചു. ചാരപണി നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാകിസ്ഥാൻ അറിയിച്ചു. 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു