Extramarital affair : വിവാഹേതര ബന്ധം ജോലിയില്‍ നിന്നും പിരിച്ചുവിടാനുള്ള ഒരു കാരണമല്ലെന്ന് ഹൈക്കോടതി

Web Desk   | Asianet News
Published : Feb 17, 2022, 09:18 AM IST
Extramarital affair : വിവാഹേതര ബന്ധം ജോലിയില്‍ നിന്നും പിരിച്ചുവിടാനുള്ള ഒരു കാരണമല്ലെന്ന് ഹൈക്കോടതി

Synopsis

കേസിന് ആസ്പദമായ സംഭവം ഇങ്ങനെയാണ്, പരാതിക്കാരനായ പൊലീസ് കോണ്‍സ്റ്റബിള്‍ കുടുംബ സമേതം ഷാഹിബാഗില്‍ താമസിക്കുകയായിരുന്നു. സമീപത്തെ വീട്ടിലെ ഒകു സ്ത്രീയുമായി ഇയാള്‍ക്ക് വിവാഹേതര ബന്ധം ഉള്ളതായി പൊലീസ് ഉന്നതര്‍ക്ക് പരാതി ലഭിച്ചു. 

അഹമ്മദാബാദ്: വിവാഹേതര ബന്ധം ജോലിയില്‍ നിന്നും പിരിച്ചുവിടാനുള്ള ഒരു കാരണമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി (Gujarat High Court). സമൂഹത്തിന്‍റെ കണ്ണില്‍ ഇത് സദാചാര വിരുദ്ധമാണെങ്കിലും വിവാഹേതര ബന്ധം (Extramarital affair) ഒരിക്കലും ഒരാളുടെ ജോലി നഷ്ടമാക്കാനുള്ള കാരണമല്ലെന്നാണ് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കിയത്. 2013 ല്‍ വിവാഹേതര ബന്ധത്തിന്‍റെ പേരില്‍ പിരിച്ചുവിടപ്പെട്ട പൊലീസുകാരനെ തിരിച്ചെടുക്കാന്‍ വിധിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഈക്കാലയളവില്‍  പൊലീസുകാരന് (Police) ലഭിക്കേണ്ട ശന്പളത്തിന്‍റെ 25 ശതമാനം നല്‍കാനും സര്‍ക്കാറിനോട് ജസ്റ്റിസ് സംഗീതാ വിശന്‍റെ ബെഞ്ച് ഉത്തരവിട്ടു.

കേസിന് ആസ്പദമായ സംഭവം ഇങ്ങനെയാണ്, പരാതിക്കാരനായ പൊലീസ് കോണ്‍സ്റ്റബിള്‍ കുടുംബ സമേതം ഷാഹിബാഗില്‍ താമസിക്കുകയായിരുന്നു. സമീപത്തെ വീട്ടിലെ ഒകു സ്ത്രീയുമായി ഇയാള്‍ക്ക് വിവാഹേതര ബന്ധം ഉള്ളതായി പൊലീസ് ഉന്നതര്‍ക്ക് പരാതി ലഭിച്ചു. ഈ സ്ത്രീയുടെ ബന്ധുക്കള്‍ തന്നെയാണ് പരാതി നല്‍കിയത്. ഇതിനായി വിധവയായ സ്ത്രീയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും ബന്ധുക്കള്‍ പൊലീസിന് കൈമാറിയിരുന്നു

ഇതില്‍ പൊലീസ് മേധാവികള്‍ പൊലീസുകാരനില്‍ നിന്നും വിശദീകരണം ചോദിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് ഞങ്ങള്‍ തമ്മില്‍ എന്നാണ് സ്ത്രീയും പൊലീസുകാരനും പറഞ്ഞത്. എന്നാല്‍ പൊലീസ് കമ്മീഷ്ണര്‍ വിശദമായ കുറ്റങ്ങള്‍ ആരോപിച്ചാണ് ഇയാളെ പൊലീസ് സേനയില്‍ നിന്നും പുറത്താക്കിയത്. വിധവയായ സ്ത്രീയെ പൊലീസുകാരന്‍ ചൂഷണം ചെയ്യുകയായിരുന്നുവെന്നും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ നല്‍കേണ്ട പൊലീസുകാരന്‍റെ നടപടി തീര്‍ത്തും പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഇയാളെ പിരിച്ചുവിട്ടുകൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സ്വഭാവദൂഷ്യവും റിപ്പോര്‍ട്ടില്‍ അന്ന് പൊലീസ് കമ്മീഷ്ണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പെരുമാറ്റച്ചട്ട  ലംഘനം ആരോപിച്ച് പൊലീസുകാരനെ പിരിച്ചുവിട്ടു. ഇതിനെതിരെയാണ് പൊലീസുകാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. തന്‍റെ ബന്ധം ഉഭയസമ്മതപ്രകാരമാണെന്നും. കൃത്യമായ അന്വേഷണം സംഭവത്തില്‍ നടന്നില്ലെന്നുമാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. ഒരുതരത്തിലുള്ള ചൂഷണവും താനും വിധവയായ സ്ത്രീയും തമ്മിലുള്ള ബന്ധത്തില്‍ ഇല്ലെന്ന് പൊലീസുകാരന്‍ വാദിച്ചു.

പൊലീസുകാരന്‍റെ വാദം അംഗീകരിച്ച കോടതി ഏകപക്ഷീയമായി അന്വേഷണം നടത്തി പൊലീസ് തീര്‍പ്പിലെത്തിയെന്ന് കോടതി നിരീക്ഷിച്ചു. ചൂഷണം പോലുള്ള കാര്യങ്ങള്‍ ഇവിടെ നടന്നിട്ടില്ലെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് പൊലീസുകാരന്‍റെ ഹര്‍ജി അംഗീകരിച്ച് ഉത്തരവിട്ടു. സ്വകാര്യമായ ബന്ധത്തെ പെരുമാറ്റ ദൂഷ്യമായി കാണാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

കാമുകിക്കൊപ്പം കാറില്‍ ദോശ കഴിച്ചോണ്ടിരുന്ന ഭര്‍ത്താവിനെ ഭാര്യ പിടികൂടി; പരാതി പരിഗണിക്കാതെ പൊലീസ്

കാമുകിക്കൊപ്പം കാറില്‍ ദോശ കഴിച്ചോണ്ടിരുന്ന ഭര്‍ത്താവിനെ ഭാര്യ പിടികൂടി

കാമുകിക്കൊപ്പം കാറില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഭര്‍ത്താവിനെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ഭാര്യ. ഉത്തര്‍പ്രദേശിലെ ഭാണ്ഡ ജില്ലയിലാണ് സംഭവം. എന്നാല്‍, പരാതി സ്വീകരിക്കാതിരുന്ന പൊലീസ് ഭര്‍ത്താവിന് താക്കീത് നല്‍കിയതിന് ശേഷം വിട്ടയച്ചു.

യുപിയില്‍ ജൂനിയര്‍ എഞ്ചിനിയറായ ഭര്‍ത്താവിനെ കാമുകിക്കൊപ്പം പിടിച്ചു എന്നാണ് ഭാര്യയുടെ പരാതി. ഒരു ക്ഷേത്രത്തില്‍ കാമുകിക്കൊപ്പം പോയ ശേഷം കാറില്‍ ഇരുവരും ദോശ കഴിക്കുമ്പോള്‍ ഭാര്യയും സഹോദരനും കൂടി എത്തുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെയും കാമുകിയെയും സമീപമുള്ള സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് പരാതി നല്‍കുകയായിരുന്നു.

ഭര്‍ത്താവിന് നിരവധി സ്ത്രീകളുമായി വിവാഹേതര ബന്ധമുണ്ടെന്നും അവരുമായി കറങ്ങി നടക്കുകയാണെന്നുമായിരുന്നു ഭാര്യയുടെ പരാതി. ഇതിന് കൃത്യമായ ഒരു മറുപടി നല്‍കാന്‍ ഭര്‍ത്താവിന് സാധിച്ചില്ല. എല്ലാം കേട്ട ശേഷം പൊലീസ് ഭര്‍ത്താവിന് താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. 

PREV
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി