Hijab Row : ഹിജാബ് മദ്‌റസകളിലാകാം, സ്‌കൂളിലും കോളേജിലും വേണ്ട: ബിജെപി എംപി പ്രഗ്യാ സിങ് താക്കൂര്‍

Published : Feb 17, 2022, 07:45 AM ISTUpdated : Feb 17, 2022, 07:49 AM IST
Hijab Row : ഹിജാബ് മദ്‌റസകളിലാകാം, സ്‌കൂളിലും കോളേജിലും വേണ്ട: ബിജെപി എംപി പ്രഗ്യാ സിങ് താക്കൂര്‍

Synopsis

നിങ്ങള്‍ രാജ്യത്തെ സ്‌കൂളുകളിലും കോളേജുകളലും ഹിജാബ് ധരിക്കാനും ഖിജാബ് പ്രയോഗിക്കാനും തുടങ്ങിയാല്‍ അത് വെച്ചുപൊറുപ്പിക്കില്ല- പ്രഗ്യാ സിങ് താക്കൂര്‍ പറഞ്ഞു.

ഭോപ്പാല്‍:  മദ്‌റസകള്‍ (Madrassa) ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം (Hijab) ധരിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന് ബിജെപി നേതാവും എംപിയുമായ പ്രഗ്യാ സിങ് താക്കൂര്‍ (Pragya singh Thakur). കര്‍ണാടകയില്‍ ഹിജാബിനെ വിവാദത്തിനിടെയാണ് ബിജെപി എംപിയുടെ പരാമര്‍ശം. നിങ്ങള്‍ക്ക് മദ്‌റസകളുണ്ട്. അവിടെ നിങ്ങള്‍ ഹിജാബ് ധരിക്കുകയോ ഖിജാബ് (മുടിയുടെ നിറം) പുരട്ടുകയോ ചെയ്താല്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ ആചാരം പിന്തുടരാം. എന്നാല്‍ നിങ്ങള്‍ രാജ്യത്തെ സ്‌കൂളുകളിലും കോളേജുകളലും ഹിജാബ് ധരിക്കാനും ഖിജാബ് പ്രയോഗിക്കാനും തുടങ്ങിയാല്‍ അത് വെച്ചുപൊറുപ്പിക്കില്ല- പ്രജ്ഞാ സിങ് താക്കൂര്‍ പറഞ്ഞു. ഹിന്ദുക്കള്‍ സ്ത്രീകളെ ആരാധിക്കുന്നുണ്ടെന്നും അവരെ മോശമായി കാണില്ലെന്നും അവര്‍ പറഞ്ഞു. ബര്‍ഖേദ പഠാനി പ്രദേശത്തെ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താക്കൂര്‍.

ഗവര്‍ണര്‍ ഗവര്‍ണറുടെ പണിയെടുത്താല്‍ മതി, മതം പറയാന്‍ പണ്ഡിതരുണ്ട്; വിമര്‍ശനവുമായി കെപിഎ മജീദ്

ഗുരുകുലത്തിലെ ശിഷ്യന്മാര്‍ കാവി  വസ്ത്രം ധരിക്കുന്നു, എന്നാല്‍ അത്തരം വിദ്യാര്‍ത്ഥികള്‍ മറ്റ് സ്‌കൂളുകളില്‍ പോകുമ്പോള്‍ അവര്‍ സ്‌കൂള്‍ യൂണിഫോം ധരിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അച്ചടക്കം പാലിക്കുകയും ചെയ്യുന്നു. ഹിജാബ് ഒരു പര്‍ദയാണ്. നിങ്ങളെ ദുഷിച്ച കണ്ണുകളോടെ കാണുന്നവര്‍ക്കെതിരെ പര്‍ദ്ദ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഹിന്ദുക്കള്‍ സ്ത്രീകളെ ആരാധിക്കുന്നതിനാല്‍ സ്ത്രീകളെ ദുഷിച്ച കണ്ണുകളോടെ കാണില്ലെന്നത് തീര്‍ച്ചയാണെന്നും അവര്‍ പറഞ്ഞു. സനാതന ധര്‍മ്മത്തില്‍, സ്ത്രീകളെ ബഹുമാനിക്കാത്തയിടം ശ്മശാനം പോലെയാണ. നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ ഹിജാബ് ധരിക്കണമെന്നും താക്കൂര്‍ പറഞ്ഞു.

ഹിജാബ് നിരോധനത്തിൽ വാദം തുടരും, ഇടക്കാല ഉത്തരവ് ദുരുപയോഗം ചെയ്യുന്നതിനാൽ ഇടപെടണമെന്ന ഹർജി തള്ളി

ബംഗളുരു: ഹിജാബ് നിരോധനവുമായി (Hijab Ban) ബന്ധപ്പെട്ടുള്ള ഇടക്കാല ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും അടിയന്തര ഇടപെടൽ നടത്തണമെന്നുമുള്ള ഹർജി കർണാടക ഹൈക്കോടതി തള്ളി (Karnataka HighCourt). അന്തിമ ഉത്തരവ് വരുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതാചാര വസ്ത്രങ്ങൾ നിരോധിച്ചുള്ള നടപടി തുടരാമെന്ന് കഴിഞ്ഞ ആഴ്ച ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇടക്കാല ഉത്തരവ് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഹിജാബ് (Hijab) ധരിച്ചെത്തുന്ന അധ്യാപകരെ അടക്കം സ്കൂളുകൾക്ക് മുന്നിൽ തടയുന്നുവെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഈ ഹർജി തള്ളിയത്. അതേസമയം ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നാളെയും വാദം തുടരും.

ഹിജാബ് നിരോധനത്തിനെതിരായ ഹർജി ഇന്നലെ പരിഗണിക്കവെ ഹിജാബ് നിരോധനത്തിൽ ഭരണഘടനാപരമായ വിഷയങ്ങൾ ഉള്ളതിനാൽ വിശദമായി പരിശോധിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ നാളെയും ഇക്കാര്യങ്ങളടക്കം കോടതിയിലുയരും. ഹിജാബ് നിരോധനത്തിൽ നാളെ വിധിയുണ്ടാകുമോയെന്നത് കാത്തിരിന്ന് കാണേണ്ടിവരും. വിവിധ കോളേജുകളിലെ വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരിക്കുന്നത്.

അതിനിടെ കര്‍ണാടകയില്‍ ഹിജാബ്  ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ഇന്നലെ രണ്ട് ഇടങ്ങളില്‍ പരീക്ഷ എഴുതിച്ചില്ല. കുടകില്‍ 30 വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസ് മോഡല്‍ പരീക്ഷ എഴുതിക്കാതെ തിരിച്ചയച്ചു. ശിവമൊഗ്ഗയില്‍ 13 വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്കരിച്ചു. ഹിജാബ് മാറ്റാതെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് അധ്യാപകര്‍ നിലപാട് എടുക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്കരിച്ചത്.

PREV
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി