PM Security Lapse : സുരക്ഷാവീഴ്ചയ്ക്ക് പിന്നിൽ പൊലീസിന്റെ ഗൂഢാലോചന എന്ന് ദൃക്‌സാക്ഷി മൊഴി

By Web TeamFirst Published Jan 8, 2022, 11:22 AM IST
Highlights

ദേശ് ദുനിയാ എന്ന മാധ്യമ സ്ഥാപനമാണ് ഈ ദൃക്‌സാക്ഷി മൊഴി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.

പഞ്ചാബ് : പ്രധാനമന്ത്രിയുടെ പഞ്ചാബ് പര്യടനത്തിനിടെ(PM Punjab Visit) ഉണ്ടായ സുരക്ഷാ വീഴ്ച(Security Lapse) യാദൃച്ഛികമായി ഉണ്ടായതല്ല എന്നും മനഃപൂർവം പ്ലാൻ ചെയ്ത് നടപ്പിലാക്കിയ ഒന്നാണ് അതെന്നുമുള്ള ആരോപണം ഉന്നയിച്ച് ദൃക്‌സാക്ഷി(Eyewitness) റിട്ട. ഐഎഎസ് ഓഫീസർ എസ്എ ലാഥർ രംഗത്ത്. ദേശ് ദുനിയാ എന്ന എന്ന പഞ്ചാബി പ്രാദേശിക മാധ്യമ സ്ഥാപനമാണ് ഈ ദൃക്‌സാക്ഷി മൊഴി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. പഞ്ചാബ് സർക്കാർ, സ്റ്റേറ്റ് പോലീസിനെ ഉപയോഗിച്ച് അവരുടെ വാനിൽ (Fortuner SUV) കർഷകരെ പ്രധാനമന്ത്രി പോകുന്ന വഴിക്ക് കൊണ്ട് ചെന്നിറക്കുന്നതും, അവർക്ക് വടികളും കൊടികളും  മറ്റും നൽകി റോഡിനു നടുവിൽ ഇരുത്തി അവരെക്കൊണ്ട് ധർണ തുടങ്ങിപ്പിക്കുന്നതും മറ്റും താൻ നേരിൽ കണ്ടു എന്നാണ് ഇയാൾ പറയുന്നത്. ഈ ദൃക്‌സാക്ഷി മൊഴിയുടെ ദൃശ്യങ്ങളും ദേശ് ദുനിയാ പുറത്തു വിട്ടിട്ടുണ്ട്.

"

പഞ്ചാബിൽ ഈ സുരക്ഷാ വീഴ്ചയുണ്ടാവുന്നതിന് സർക്കാർ തന്നെയാണ് പൂർണ ഉത്തരവാദി എന്നും ഇയാൾ പറയുന്നുണ്ട്. താൻ ഉത്തരവാദിത്തപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് എന്നും, ഈ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി സംസ്ഥാനത്തിനും രാജ്യത്തിന് തന്നെയും അപമാനം ഉണ്ടാക്കിയ ഇങ്ങനെയൊരു ഗൂഢാലോചനയ്ക്ക്  പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കണം എന്നും ഇദ്ദേഹം പറയുന്നത് നമുക്ക് ദൃശ്യങ്ങളിൽ കാണാം. 

click me!