മോദിയുടെ റോഡ് ഷോയിലേതല്ല, കെജ്രിവാളിനെതിരായ പ്രതിഷേധവുമല്ല; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം വ്യാജം

Published : May 13, 2024, 04:51 PM IST
മോദിയുടെ റോഡ് ഷോയിലേതല്ല, കെജ്രിവാളിനെതിരായ പ്രതിഷേധവുമല്ല; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം വ്യാജം

Synopsis

2008 ലെ ചിത്രം ഉപയോഗിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടക്കുന്നത്

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇത്. തെലങ്കാനയിലെ കൊല്ലപ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയ ജനക്കൂട്ടം എന്ന നിലയിലാണ് ഒരു പ്രചരണം. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഗുജറാത്തിലുണ്ടായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ എന്ന നിലയിലും ചിത്രം വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് വ്യാജ പ്രചരണമാണെന്നതാണ് യാഥാർത്ഥ്യം. മോദിയുടെ റോഡ് ഷോയുടേതോ, കെജ്രിവാളിനെതിരായ പ്രതിഷേധത്തിന്‍റെയോ ചിത്രമല്ല ഇത് എന്നതാണ് വസ്തുത.

കേവലം ഖേദപ്രകടനത്തിൽ അവസാനിപ്പിക്കാനാകില്ല, ഹരിഹരന്‍റെ മാത്രം ആത്മനിഷ്ഠ പ്രസംഗമായി കാണുന്നില്ലെന്നും പി മോഹനൻ

വസ്തുത ഇപ്രകാരം

ഈ ചിത്രം തെലങ്കാനയിൽ നിന്നുള്ളതോ ഗുജറാത്തിൽ നിന്നുള്ളതോ അല്ല എന്നതാണ് യാഥാർത്ഥ്യം. 2008 മെയ് മാസത്തിൽ ചൈനയിൽ നിന്നുള്ള ചിത്രമാണ് ഇത്. ചൈനയിലെ ഗ്വാങ്‌ഷൗവിൽ ഒളിമ്പിക് ടോർച്ച് കടന്നുപോകുന്ന സമയത്തെ ജനക്കൂട്ടമാണ് ചിത്രത്തിലുള്ളത്. 2008 മെയ് 12 ന് പ്രസിദ്ധീകരിച്ച ചിത്രമാണ് ഇതെന്നും വസ്തുത പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അന്ന് ലോകത്തെ വിവിധ മാധ്യമങ്ങളിൽ ഈ ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. യാഥാർത്ഥ്യം ഇതായിരിക്കെയാണ് 2008 ലെ ചിത്രം ഉപയോഗിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീതി കിട്ടിയില്ല, അവൾ മരണത്തിന് കീഴടങ്ങി; മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സം​ഗത്തിനിരയായ 20കാരി മരിച്ചു
'ദൈവഹിതം' ഭയന്ന് ഷിൻഡെ, മഹാരാഷ്ട്രയിൽ വീണ്ടും റിസോർട്ട് നാടകം, കൗൺസിലർമാരെ ആഡംബര ഹോട്ടലിലേക്ക് മാറ്റി ശിവസേന