അധ്യാപികയെ വിഷം കൊടുത്ത് കൊല്ലാൻ നോക്കിയത് മൂന്ന് തവണ, പരാജയപ്പെട്ടിട്ടും ക്രൂരത തുടർന്ന് ഭർത്താവ്; വാഹനമിടിപ്പിച്ച് കൊന്നു

Published : Mar 10, 2026, 02:18 PM IST
maharashtra buldhana wife murder prakash gawande hire hitman tata intra accident

Synopsis

ഭാര്യയെ ഭക്ഷണത്തിൽ വിഷം ചേർത്ത് കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഭർത്താവ് വാടക കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തി. അപകട മരണമെന്ന് ആദ്യം കരുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

മുംബൈ: ഭാര്യയെ ഭക്ഷണത്തിൽ വിഷം ചേർത്ത് കൊല്ലാൻ മൂന്ന് തവണ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഭാര്യയുടെ മരണം അപകടമെന്ന് ചിത്രീകരിക്കാനായിരുന്നു ശ്രമം. മഹാരാഷ്ട്രയിലെ ബുൽദാനയിലായിരുന്നു സംഭവം.

പ്രകാശ് ഗവാണ്ടെയാണ് പ്രതി. അധ്യാപികയായ ഭാര്യ വൃഷാലിയെ വാടക കൊലയാളിയെ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. മാർച്ച് 2 ന് വെള്ള നിറത്തിലുള്ള ടാറ്റ കാർ വൃഷാലിയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൃഷാലി റോഡിലേക്ക് വീണു, സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തുടക്കത്തിൽ അപകടം എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ കാറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനിടെയാണ് കൊലപാതകമാണെന്ന സംശയം പൊലീസിന് തോന്നിയത്.

കാർ മനീഷ് സൂര്യവംശി എന്നയാളുടേതാണെന്ന് പൊലീസ് കണ്ടെത്തി. ഭർത്താവ് വൃഷാലിയെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി സൂര്യവംശി വെളിപ്പെടുത്തി. ഇതിനായി പ്രകാശ് മങ്കേഷ് എന്നയാൾക്ക് ഒരു ലക്ഷം രൂപ നൽകി. മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വിശദമായി ചോദ്യംചെയ്താൽ മാത്രമേ കൃത്യമായ കാരണം അറിയാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചന്ദ്രബോസ് വധക്കേസ്: പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി, ചന്ദ്രബോസിൻ്റെ ഭാര്യയുടെ അപേക്ഷയിൽ നോട്ടീസ്
കോവിഡ് വാക്സിനേഷനു ശേഷം മരണവും ഗുരുതര ആരോഗ്യപ്രശ്നങ്ങളും; നഷ്ടപരിഹാര നയം രൂപീകരിക്കാൻ കേന്ദ്രത്തിന് നിർദേശം