
ദില്ലി:യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ പരീക്ഷകൾ മാറ്റിവെച്ചതായി യുജിസിയുടെ പേരിൽ വ്യാജ നോട്ടീസ്. നിലവിൽ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് യുജിസി വ്യക്തമാക്കി. അറിയിപ്പുകൾ യുജിസി വെബ്സൈറ്റിലൂടെ മാത്രമായിരിക്കും പുറത്തു വിടുക എന്നും യുജിസി അറിയിച്ചു..ഓപ്പറേഷൻ സിന്ദൂറിന്‍റെ പശ്ചാത്തലത്തിൽ പഞ്ചാബിൽ സ്കൂളുകൾ അടച്ചു. പാക് അതിർത്തിയിലുള്ള 6 ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഫിറോസ്പൂർ, പത്താൻകോട്ട്, ഫാസിൽക, അമൃത്സർ, ഗുരുദാസ്പൂർ, തരൻ താരൻ എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്
രാജസ്ഥാനിലെ ജോധ്പൂരിൽ സ്കൂളുകൾക്ക് അവധി നൽകി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലാസുകൾ ഉണ്ടായിരിക്കില്ല. അങ്കണവാടി ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കി.
ജമ്മു കശ്മീരിലെ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് അവധി നൽകരുതെന്ന് നിർദേശം. അടിയന്തര സാഹചര്യത്തിൽ മാത്രമേ അവധി നൽകാവൂ എന്നാണ് നിർദേശം
ചണ്ഡിഗഡിൽ ആരോഗ്യ പ്രവർത്തകരുടെ അവധി റദ്ദാക്കി. ആയുഷ്മാൻ ആരോഗ്യമന്തിറുകളിലെ മെഡിക്കൽ ഓഫീസർമാർക്കും ജീവനക്കാർക്കും ഉടൻ ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകി അടിയന്തര സാഹചര്യത്തിൽ ഡ്യൂട്ടിക്ക് എത്താൻ തയ്യാറായിരിക്കണം എന്നാണ് നിർദ്ദേശം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജീവനക്കാർക്ക് അവധി നൽകുന്നതല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam