അഭിനന്ദന്‍റെ പേരിലും വ്യാജ അക്കൗണ്ട്; പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് എ എൻ ഐ

By Web TeamFirst Published Mar 3, 2019, 11:32 AM IST
Highlights

ഇന്നലെ പ്രതിരോധമന്ത്രി അഭിനന്ദനെ സന്ദര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നിര്‍മ്മല സീതാരാമനൊപ്പമുള്ള അഭിനന്ദന്‍റെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം ആരംഭിച്ചത്

ദില്ലി: വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക്കിസ്ഥാന്‍റെ പിടിയിലായതുമുതല്‍ ഇന്ത്യന്‍ ജനതയുടെ പ്രാര്‍ത്ഥന വീര സൈനികനെ വിട്ടുകിട്ടാന്‍ വേണ്ടിയുള്ളതായിരുന്നു. കഴിഞ്ഞ ദിവസം അഭിനന്ദന്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയപ്പോള്‍ രാജ്യമൊന്നാകെ ആനന്ദത്തിലായിരുന്നു. രാജ്യമാകെ അഭിനന്ദന്‍റെ ധീരതയെ വാഴ്ത്തുമ്പോള്‍ ചില കേന്ദ്രങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള ശ്രമത്തിലാണ്.

അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം അഭിനന്ദന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് നന്ദി അറിയിച്ചുള്ള സന്ദേശമായിരുന്നു. അഭിനന്ദന്‍റെ ട്വീറ്റര്‍ സന്ദേശം എന്ന പേരില്‍ പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി എ എന്‍ ഐ അറിയിച്ചു.

ഇന്നലെ പ്രതിരോധമന്ത്രി അഭിനന്ദനെ സന്ദര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നിര്‍മ്മല സീതാരാമനൊപ്പമുള്ള അഭിനന്ദന്‍റെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം ആരംഭിച്ചത്. അഭിനന്ദന്‍റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ആരോ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് എ എന്‍ ഐ അറിയിച്ചു.

 

Government sources confirm that this is a fake Twitter account pic.twitter.com/4mxahDz7Gn

— ANI (@ANI)
click me!