സ്വത്ത് വിവരങ്ങൾ വ്യാജം; തെലങ്കാനയിൽ എംഎൽഎയെ അയോഗ്യനാക്കി ഹൈക്കോടതി

Published : Jul 25, 2023, 03:11 PM ISTUpdated : Jul 25, 2023, 03:26 PM IST
സ്വത്ത് വിവരങ്ങൾ വ്യാജം; തെലങ്കാനയിൽ എംഎൽഎയെ അയോഗ്യനാക്കി ഹൈക്കോടതി

Synopsis

2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ റാവുവിന്റെ സ്ഥാനാർഥിത്വം ചോദ്യം ചെയ്ത് എതിർസ്ഥാനാർഥി നൽകിയ ഹർജിയിലാണ് വിധി. വെങ്കിടേശ്വര റാവു നാമനിർദേശ പത്രികയ്ക്ക് ഒപ്പം നൽകിയ സ്വത്ത് വിവരങ്ങൾ വ്യാജമെന്ന് കാട്ടിയായിരുന്നു ഹർജി. ഇത് പരിശോധിച്ചാണ് ഹൈക്കോടതി വിധി.   

ബെം​ഗളൂരു: തെലങ്കാനയിൽ എംഎൽഎയെ അയോഗ്യനാക്കി ഹൈക്കോടതി വിധി. കൊത്തഗുഡം എംഎൽഎ വാനമ വെങ്കിടേശ്വര റാവുവിന്റെ തെരഞ്ഞെടുപ്പ് ആണ് ഹൈക്കോടതി റദ്ദാക്കിയത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ റാവുവിന്റെ സ്ഥാനാർഥിത്വം ചോദ്യം ചെയ്ത് എതിർസ്ഥാനാർഥി നൽകിയ ഹർജിയിലാണ് വിധി. വെങ്കിടേശ്വര റാവു നാമനിർദേശ പത്രികയ്ക്ക് ഒപ്പം നൽകിയ സ്വത്ത് വിവരങ്ങൾ വ്യാജമെന്ന് കാട്ടിയായിരുന്നു ഹർജി. ഇത് പരിശോധിച്ചാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. 

രാഹുൽ ഗാന്ധിയുടെ അയോഗ്യതയില്‍ സ്റ്റേ ഇല്ല ,പരാതിക്കാരനും ഗുജറാത്ത് സർക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്

രണ്ടാം സ്ഥാനത്ത് എത്തിയ ബിആർഎസ് സ്ഥാനാർഥി ജലഗം വെങ്കിട്ട റാവുവിനെ വിജയി ആയി പ്രഖ്യാപിക്കുകയായിരുന്നു ഹൈക്കോടതി. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 5 മാസം മാത്രമാണ് ബാക്കിയുള്ളത്. കോൺഗ്രസ് സ്ഥാനാർഥി ആയി മത്സരിച്ച് വിജയിച്ചെങ്കിലും ബിആർഎസിലേക്ക് കൂറ് മാറിയ വാനമ വെങ്കിടേശ്വര റാവുവിനെതിരെ മുൻ ബിആർഎസ് സ്ഥാനാർഥി തന്നെയാണ് ഹർജി നൽകിയത്. ഈ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. 

രാഹുൽ ​ഗാന്ധിക്ക് അതിനിർണായകം; 'മോദി' പരാമർശത്തിലെ അപകീർത്തി കേസ്, അപ്പീൽ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു