'ഓക്സിജൻ കിട്ടാതെ ആരും മരിച്ചിട്ടില്ല'; വാർത്ത നിഷേധിച്ച് ​ദില്ലി ഗം​ഗാറാം ആശുപത്രി അധികൃതർ

Web Desk   | Asianet News
Published : Apr 23, 2021, 01:57 PM ISTUpdated : Apr 23, 2021, 02:29 PM IST
'ഓക്സിജൻ കിട്ടാതെ ആരും മരിച്ചിട്ടില്ല'; വാർത്ത നിഷേധിച്ച് ​ദില്ലി ഗം​ഗാറാം ആശുപത്രി അധികൃതർ

Synopsis

24 മണിക്കൂറിനുള്ളിൽ 25 പേർ മരിച്ചെന്ന മെഡിക്കൽ ഡയറക്ടറുടെ വാർത്താക്കുറിപ്പിനെതെിരെ ദില്ലി ​ഗം​ഗാറാം ആശുപത്രി മാനേജ്മെന്റ്. ഓക്സിജൻ കിട്ടാതെ രോഗികൾ മരിച്ചെന്ന പ്രസ്താവന ശരിയല്ല. എല്ലാ രോഗികൾക്കും ഓക്സിജൻ നൽകാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. 

ദില്ലി: ഓക്സിജൻ കിട്ടാതെ 24 മണിക്കൂറിനുള്ളിൽ 25 പേർ മരിച്ചെന്ന മെഡിക്കൽ ഡയറക്ടറുടെ വാർത്താക്കുറിപ്പിനെതെിരെ ദില്ലി ​ഗം​ഗാറാം ആശുപത്രി മാനേജ്മെന്റ്. ഓക്സിജൻ കിട്ടാതെ രോഗികൾ മരിച്ചെന്ന പ്രസ്താവന ശരിയല്ല. എല്ലാ രോഗികൾക്കും ഓക്സിജൻ നൽകാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഓക്സിജൻ കിട്ടാതെ ആരും മരിക്കില്ല. മുടക്കമില്ലാതെ ഓക്സിജൻ നൽകാമെന്ന്  ഇനോക്സ് കമ്പനി അറിയിച്ചിട്ടുണ്ടന്നും ചെയർമാൻ അറിയിച്ചു.

ഇന്ന് രാവിലെയാണ് 25 പേർ മരിച്ചെന്നറിയിച്ച് മെഡിക്കൽ ഡയറക്ടർ വാർത്താക്കുറിപ്പ് ഇറക്കിയത്. 60 പേരുടെ നില ഗുരുതരമാണ്. 2 മണിക്കൂർ കൂടി നൽകാനുള്ള ഓക്സിജനേ ആശുപത്രിയിൽ ഉള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഭവം ദേശീയതലത്തിൽ തന്നെ ചർച്ചയായി. തുടർന്ന് ​ഗം​ഗാറാം ആശുപത്രിയിലേക്ക് ഓക്സിജൻ എത്തിച്ച് തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വാർത്ത നിഷേധിച്ച് ആശുപത്രി മാനേജ്മെന്റ് രം​ഗത്തു വന്നിരിക്കുന്നത്. 

അതിനിടെ, കൊവിഡ് രണ്ടാം തരംഗത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത കൊവിഡ് അവലോകന യോഗത്തിനിടെ പൊട്ടിത്തെറിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ദില്ലിയിലേക്ക് ഓക്സിജൻ വിതരണം ഉറപ്പിക്കാൻ കേന്ദ്രസർക്കാരിൽ ആരോടാണ് താൻ സംസാരിക്കേണ്ടതെന്ന് യോഗത്തിനിടെ കെജ്‌രിവാൾ ചോദിച്ചു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ഷേത്രത്തിലെ പാചകക്കാരിയുടെ രണ്ടര വയസുകാരൻ മകനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
അന്ന് മോദി തുറന്നുവിട്ടു, കേന്ദ്ര സർക്കാറിന്റെ പ്രൊജക്ട് വമ്പൻ സക്സസ്, ​ഗാമിനി രണ്ടാം തവണയും മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി!