'രണ്ട് അടിയാണ് തരേണ്ടത്', അമ്മയ്ക്ക് ഓക്സിജന് കെഞ്ചിയ യുവാവിനെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി

Published : Apr 23, 2021, 12:41 PM IST
'രണ്ട് അടിയാണ് തരേണ്ടത്', അമ്മയ്ക്ക് ഓക്സിജന് കെഞ്ചിയ യുവാവിനെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി

Synopsis

ആശുപത്രി സന്ദർശിക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു ഓക്സിജൻ ലഭിക്കുന്നില്ലെന്നും അമ്മയ്ക്ക് ഓക്സിജൻ ലഭിക്കാൻ സഹായിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടത്.

ഭോപ്പാൽ: ശ്വാസംമുട്ടി മരണത്തോട് മല്ലടിക്കുന്ന അമ്മയ്ക്ക് ഓക്സിജൻ നൽകണമെന്ന് അപേക്ഷിച്ച യുവാവിനെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി പ്രഹ്ളാദ് സിം​ഗ് പട്ടേൽ. ഓക്സിജനല്ല, രണ്ട് അടിയാണ് നൽകേണ്ടതെന്നാണ് മന്ത്രി യുവാവിനെതിരെ ആക്രോശിച്ചത്. മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിലാണ് യുവാവ് രോ​ഗിയായ തന്റെ അമ്മയെ പ്രവേശിപ്പിച്ചത്.

ഈ സമയം ആശുപത്രി സന്ദർശിക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു ഓക്സിജൻ ലഭിക്കുന്നില്ലെന്നും അമ്മയ്ക്ക് ഓക്സിജൻ ലഭിക്കാൻ സഹായിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടത്. ഇത് കേട്ടതോടെ ക്ഷുഭിതനായ എംപി ഇയാൾക്കെതിരെ ദേഷ്യപ്പെടുകയായിരുന്നു. 

സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആർക്കെങ്കിലും ഓക്സിജൻ നിഷേധിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ആശുപത്രിയിൽ അഞ്ച് മിനുട്ട് മാത്രമാണ് ഓക്സിജൻ ലഭിക്കുന്നതെന്ന് ഇയാൾ പറഞ്ഞത്. അതേസമയം അടിക്കുമെന്ന് മന്ത്രി ഭീഷണിപ്പെടുത്തിയെന്ന ആരോപണം മന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. 

'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ഷേത്രത്തിലെ പാചകക്കാരിയുടെ രണ്ടര വയസുകാരൻ മകനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
അന്ന് മോദി തുറന്നുവിട്ടു, കേന്ദ്ര സർക്കാറിന്റെ പ്രൊജക്ട് വമ്പൻ സക്സസ്, ​ഗാമിനി രണ്ടാം തവണയും മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി!