കർഷകരുടെ ദില്ലി ചലോ മാർച്ച് അതിർത്തിയിൽ തടഞ്ഞ് പൊലീസ്; കണ്ണീർവാതകം പ്രയോഗിച്ചു, താൽക്കാലികമായി പിൻവാങ്ങി കർഷകർ

Published : Dec 08, 2024, 06:00 PM IST
കർഷകരുടെ ദില്ലി ചലോ മാർച്ച് അതിർത്തിയിൽ തടഞ്ഞ് പൊലീസ്; കണ്ണീർവാതകം പ്രയോഗിച്ചു, താൽക്കാലികമായി പിൻവാങ്ങി കർഷകർ

Synopsis

പൊലീസ് തുടര്‍ച്ചയായി ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെ കര്‍ഷകര്‍ ദില്ലി മാർച്ചില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങിയത്. സംഘര്‍ഷത്തില്‍ 15 ലധികം കര്‍ഷകര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകയ്ക്കും പരിക്കേറ്റു.

ദില്ലി: പഞ്ചാബ്–ഹരിയാന അതിർത്തിയിൽ സമരം നടത്തുന്ന കർഷകരുടെ ദില്ലി മാർച്ച് തൽക്കാലം നിർത്തിവെച്ചു. പൊലീസ് തുടര്‍ച്ചയായി ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെ കര്‍ഷകര്‍ ദില്ലി മാർച്ചില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങിയത്. സംഘര്‍ഷത്തില്‍ 15 ലധികം കര്‍ഷകര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകയ്ക്കും പരിക്കേറ്റ സാഹചര്യത്തിലാണ് തീരുമാനം. യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ പ്രഖ്യാപിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. അതേസമയം, കർഷകരുമായി കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതിൻ റാം മാഞ്ചി അറിയിച്ചു.

കർഷകരുടെ ദില്ലി ചലോ മാർച്ച് അതിർത്തിയിൽ തടഞ്ഞ് പൊലീസ്. ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ശംഭു അതിർത്തിയിലെ സംഘർഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കാലാവധി കഴിഞ്ഞ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചെന്ന് കര്‍ഷകര്‍ ആരോപിച്ചു. ദില്ലി മാർച്ചില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങിയെങ്കിലും സമത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. തുടര്‍നടപടി തീരുമാനിക്കാന്‍ കര്‍ഷകര്‍ യോഗം ചേരും.

ശംഭു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരാണ് ദില്ലി മാർച്ച് നടത്തുന്നത്. മാർച്ച് നടത്തരുതെന്ന് കാണിച്ച് പൊലീസും കർഷക നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. മേഖലയിൽ ഇൻ്റർനെറ്റ് നിരോധനം ഏർപ്പെടുത്തി. അർദ്ധ സൈനിക വിഭാഗങ്ങളെയും ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരി മുതൽ ശംഭു അതിർത്തിയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബിലെ കർഷകർ സമരത്തിലാണ്. ബാരിക്കേഡുകൾ തകർത്ത് ദില്ലിക്ക് മാർച്ച് ഉദ്ദേശിക്കുന്നില്ലെന്നും സമാധാനപരമായ മാർച്ചാണ് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു സമരത്തെ കുറിച്ച് കർഷക നേതാക്കൾ പ്രതികരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി