പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച് 42ാം ദിവസം ഫോണിൽ വന്ന മെസേജ് കണ്ട് ഭാര്യ ഞെട്ടി; 'സുഖം പ്രാപിച്ചതിൽ സന്തോഷം'; ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ പ്രതിഷേധം

Published : Aug 12, 2026, 10:14 AM IST
Ayushman

Synopsis

ഛത്തീസ്‌ഗഡിലെ ജാഷ്‌പൂരിൽ മരിച്ച് 42 ദിവസങ്ങൾക്ക് ശേഷം പോലീസ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് ആരോഗ്യ വകുപ്പിൽ നിന്ന് രോഗമുക്തി സന്ദേശം എത്തി. ആയുഷ്മാൻ ഭാരത് പദ്ധതിയിലെ ഈ ഗുരുതര വീഴ്ചയിൽ കുടുംബം അമർഷം രേഖപ്പെടുത്തുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഡാറ്റ എൻട്രിയിലെ പിഴവാണോ സംഭവത്തിന് കാരണമെന്ന് അധികൃതർ അന്വേഷിച്ചുവരികയാണ്.

ജാഷ്‌പൂർ: മരിച്ച് 42 ദിവസങ്ങൾക്ക് ശേഷം പരേതനായ പോലീസ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സന്ദേശം എത്തിയത് ബന്ധുക്കളെയും നാട്ടുകാരെയും ഞെട്ടിച്ചു. ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ ചികിത്സയിലായിരുന്ന ഉദ്യോഗസ്ഥൻ രോഗമുക്തി നേടി ആശുപതി വിട്ടതിൽ സന്തോഷം രേഖപ്പെടുത്തിക്കൊണ്ടാണ് സന്ദേശം വന്നത്. സന്ദേശം ലഭിച്ചതോടെ പദ്ധതിയുടെ പ്രവർത്തനത്തിലും വിവരശേഖരണത്തിലും വന്ന ഗുരുതരമായ വീഴ്ചയെക്കുറിച്ച് കുടുംബാംഗങ്ങൾ അമർഷം രേഖപ്പെടുത്തി.

ഛത്തീസ്‌ഗഡിലെ ജാഷ്‌പൂർ ജില്ലയിലെ പൊലീസ് കോൺസ്റ്റബിൾ ദേവ്‌നാരായൺ റാമിൻ്റെ ഫോണിലേക്കാണ് സന്ദേശം എത്തിയത്. ഇദ്ദേഹത്തിൻ്റെ ഭാര്യ ജഷ്‌പൂർ ജില്ലാ ആശുപത്രിയിലെ നഴ്‌സായ സീമ കുജുറിൻ്റെ പക്കലായിരുന്നു ഫോൺ. സർഗുജ ജില്ലയിലെ അംബികപൂർ ജില്ലാ ആശുപത്രിയിൽ ജൂൺ 26നാണ് ദേവ്‌നാരായൺ റാമിനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ജൂൺ 30 ന് മരണം സംഭവിച്ചു.

സന്ദേശം ലഭിച്ചതോടെ പദ്ധതിയുടെ പ്രവർത്തനത്തിലും വിവരശേഖരണത്തിലും വന്ന ഗുരുതരമായ വീഴ്ചയെക്കുറിച്ച് കുടുംബം അമർഷം രേഖപ്പെടുത്തി. 'ഇത്തരമൊരു സന്ദേശം കാണുമ്പോൾ ആ കുടുംബത്തിന് എത്രത്തോളം മനോവിഷമമുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത്രയും വലിയൊരു വീഴ്ച എങ്ങനെ സംഭവിച്ചു എന്ന് ഞാൻ അത്ഭുതപ്പെടുകയാണ്. സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുടെ നിലവാരത്തെക്കുറിച്ച് ഇത് വലിയ ചോദ്യചിഹ്നമാണ് ഉയർത്തുന്നത്. അങ്ങനെയെങ്കിൽ സാധാരണക്കാരായ ആദിവാസി വിഭാഗങ്ങളുടെ കാര്യത്തിൽ എന്തായിരിക്കും സംഭവിക്കുന്നതെന്ന് ആലോചിച്ചുനോക്കൂ. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും ഈ വീഴ്ചയ്ക്ക് കാരണക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഞാൻ ആവശ്യപ്പെടുന്നു,'- വീഡിയോ സന്ദേശത്തിൽ സീമ പ്രതികരിച്ചു.

സംഭവം വൻ വിവാദമായതോടെ സർക്കാർ ഈ വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് അധികൃതർ ഉറപ്പുനൽകി. ഡാറ്റ എൻട്രിയിൽ സംഭവിച്ച സാങ്കേതിക പിഴവാണോ അതോ ആശുപത്രി അധികൃതർ നൽകിയ തെറ്റായ വിവരമാണോ ഇതിന് പിന്നിലെന്ന് പരിശോധിച്ച് വരികയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജയിൽ മുറിയിലെ മിന്നൽ പരിശോധനയിൽ മൊബൈൽ ഫോൺ കണ്ടെടുത്തു; പ്രജ്വൽ രേവണ്ണയ്ക്ക് വീണ്ടും കുരുക്ക്, കേസെടുത്ത് പൊലീസ്
ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം, പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുകയല്ല വേണ്ടത്; പ്രസക്തമായ നിരീക്ഷണവുമായി ദില്ലി ഹൈക്കോടതി