
ബെംഗളൂരു: കർണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി ഡികെ സുധാകറിന്റെ ഭാര്യക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പിതാവിനെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മറ്റു കുടുംബാംഗങ്ങളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. മന്ത്രിയുടേയും രണ്ട് ആൺമക്കളുടേയും കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. 82 വയസുള്ള മന്ത്രിയുടെ പിതാവിന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. പരിചാരകനിൽ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ഓഫീസ് താല്‍കാലികമായി അടച്ചു. ഓഫീസിലെ ഉദ്യോഗസ്ഥയുടെ ഭർത്താവായ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഓഫീസ് ഇന്ന് അണുനശീകരണം നടത്തും. കർണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമുലുവിന്‍റെ ബെംഗളൂരുവിലെ വീടും രോഗിയുടെ സമ്പർക്കത്തെ തുടർന്ന് അടച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 36 പോലീസ് ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തില്‍ രോഗം പടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങുകയാണ് അധികൃതർ. ക്വാറൈൻ്റെൻ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. കർണാടകത്തില്‍ ഇതുവരെ 8281 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam