
ദില്ലി: ദില്ലിയിൽ കൊവിഡ് ബാധിച്ച് മരിച്ച ഡോ. ജാവേദ് അലിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. ഒരുകോടി രൂപയാണ് നഷ്ടപരിഹാരമായി നൽകുക. ദില്ലിയിലെ നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. ജാവേദ് അലി ചൊവ്വാഴ്ചയാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ജൂൺ 24നായിരുന്നു ജാവേദിന് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ പത്ത് ദിവസമായി ഡോ. ജാവേദ് വെന്റിലേറ്ററിൽ ആയിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു. എയിംസ് ട്രോമ സെന്ററില്‍ വച്ചായിരുന്നു ജാവേദിന്റെ മരണം. ഇദ്ദേഹത്തിന്റെ ഭാര്യ ഹീന കൗസറും ഡോക്ടറാണ്. ഇവർക്ക് രണ്ട് മക്കളുമുണ്ട്.
' എന്റെ ഭർത്താവിനെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു. മാർച്ച് മുതൽ അദ്ദേഹം ഒരു ദിവസം പോലും അവധി എടുത്തിരുന്നില്ല. 'ഈദ്' ദിനത്തില്‍ പോലും അവധിയെടുക്കാതെയാണ് അദ്ദേഹം ജോലി ചെയ്തതു...' - ഹീന കൗസർ പറഞ്ഞിരുന്നു. കൊവിഡിനെതിരായ പോരാട്ടത്തില്‍ ജീവന്‍ നഷ്ടമാവുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
Read Also: ഒരു ദിവസം പോലും അവധിയെടുക്കാതെ മുൻ നിരയിൽ നിന്ന് പോരാടി; ഒടുവിൽ കൊവിഡിന് കീഴടങ്ങി ഡോക്ടർ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam