'ബിസിനസ് ആവശ്യത്തിന് പോകുകയാണെന്നാണ് പറഞ്ഞത്, ശത്രുക്കള്‍ ഉള്ളതായി അറിയില്ല, സത്യം പുറത്തുകൊണ്ടുവരണം'

Published : Sep 30, 2023, 10:54 AM ISTUpdated : Sep 30, 2023, 10:56 AM IST
 'ബിസിനസ് ആവശ്യത്തിന് പോകുകയാണെന്നാണ് പറഞ്ഞത്, ശത്രുക്കള്‍ ഉള്ളതായി അറിയില്ല,  സത്യം പുറത്തുകൊണ്ടുവരണം'

Synopsis

സംഭവത്തിൽ സംസ്ഥാന സർക്കാർ ഇടപെടൽ നടത്തണമെന്ന് സഹോദരൻ അശോകൻ ആവശ്യപ്പെട്ടു. 

ദില്ലി: ദില്ലിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ്റെ മരണത്തിൽ പൊലീസ് സത്യം  പുറത്തു കൊണ്ടുവരണമെന്ന് സുജാതൻ്റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട്. എന്താണ് സംഭവിച്ചതെന്ന് അറിയണം. ബിസിനസ് ആവശ്യത്തിനായി ജയ്പൂരിൽ പോകുകയാണെനാണ് പറഞ്ഞതെന്നും അവർ വെളിപ്പെടുത്തി.സുജാതന് ശത്രുക്കൾ ഉള്ളതായി അറിയില്ല. സംഭവത്തിൽ സംസ്ഥാന സർക്കാർ ഇടപെടൽ നടത്തണമെന്ന് സഹോദരൻ അശോകൻ ആവശ്യപ്പെട്ടു. സുജാതൻ്റെ മൃതദേഹം ഇന്നലെ ദില്ലിയിലെ പാർക്കിൽ കെട്ടിതൂക്കിയ നിലയിലാണ് കണ്ടെത്തിയത്.  

ദില്ലി സാമൂഹ്യപ്രവര്‍ത്തകന്‍റെ മരണം

പി.പി സുജാതൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. ദില്ലിയിലെ ആശുപത്രിയിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. ഇന്നലെയാണ് ദ്വാരകയിൽ പാർക്കിൽ മൃതദേഹം കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. കഴിഞ്ഞ മുപ്പത് വർഷത്തോളമായി ദില്ലിയിലാണ് സുജാതൻ താമസിക്കുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി പോയ സുജാതനെ കാണാതായിരുന്നു. ഇന്ന് ഉച്ചയോടെ വീടിനടുള്ള പാർക്കിൽ ഒരു മൃതദേഹം കണ്ടതായി നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് മൃതദേഹം സുജാതൻ്റേതാണെന്ന് തിരിച്ചറിയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

യുപിയില്‍ ഇഞ്ചെക്ഷന്‍ മാറി പെണ്‍കുട്ടി മരിച്ചു, മൃതദേഹം ബൈക്കില്‍വെച്ച് ഡോക്ടര്‍ സ്ഥലംവിട്ടു, ആശുപത്രി പൂട്ടി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വാതിലിനടുത്ത് പുക മണം, മതിയായ സുരക്ഷയില്ലാതെ വിമാനം പറത്തി; 4 എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് ഡിജിസിഎ നോട്ടീസ്
കഫ് സിറപ്പ് വിൽപ്പന: കടുത്ത നിയന്ത്രണത്തിന് കേന്ദ്രം, ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്ന് സിറപ്പ് രൂപത്തിലുള്ള മരുന്നുകൾ നീക്കും