Latest Videos

മഴയിൽ‌ വിളകൾ നശിച്ചു; നഷ്ടപരിഹാരം ലഭിച്ചില്ല; മധ്യപ്രദേശിൽ കർഷകൻ ആത്മഹത്യ ചെയ്തു

By Web TeamFirst Published Oct 29, 2019, 12:45 PM IST
Highlights

കേടായ വിളയ്ക്ക് യഥാസമയം നഷ്ടപരിഹാരം ലഭിക്കാത്തതിനാലാണ് കമൽ ചന്ദ് ആത്മഹത്യ ചെയ്തതെന്ന് പ്രാദേശിക ബിജെപി പ്രവർത്തകൻ മഹേന്ദ്ര റായ് പറഞ്ഞു. 

ഭോപ്പാൽ: വിളകൾക്ക് നഷ്ടപരിഹാരം നൽകാത്തതിൽ മനംനൊന്ത് കർഷകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ സാ​ഗർ ജില്ലയിലാണ് സംഭവം. കമൽ ചന്ദ് ഗ്വാൾ(42) എന്ന കർഷകനാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് അമിത് സാം​ഗി പറഞ്ഞു. വിളകൾ നശിച്ചതിൽ കമൽ അസ്വസ്ഥതനായിരുന്നുവെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.

കേടായ വിളയ്ക്ക് യഥാസമയം നഷ്ടപരിഹാരം ലഭിക്കാത്തതിനാലാണ് കമൽ ചന്ദ് ആത്മഹത്യ ചെയ്തതെന്ന് പ്രാദേശിക ബിജെപി പ്രവർത്തകൻ മഹേന്ദ്ര റായ് പറഞ്ഞു. മഴയിൽ തന്റെ കൃഷി നശിച്ചുവെന്ന് കാണിച്ച് നഷ്ടപരിഹാരത്തിനായി കമൽ ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇത് നൽകാൻ വൈകിയതാണ് അദ്ദേഹത്തെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും മഹേന്ദ്ര കുറ്റപ്പെടുത്തി.

സംഭവത്തിന് പിന്നാലെ മഹേന്ദ്രയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കമലിന്റെ കുടുംബത്തെ സഹായിക്കുമെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) കെ എൽ മീന  ഉറപ്പ് നൽകിയതിന് ശേഷമാണ് പ്രതിഷേധക്കാർ പിന്മാറിയത്.

click me!