കാബൂളിൽ നിന്ന് 550ലധികം പേരെ തിരിച്ചെത്തിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം; ഐഎസിൽ പോയ മലയാളികളെ പറ്റി വിവരമില്ല

Published : Aug 27, 2021, 05:20 PM IST
കാബൂളിൽ നിന്ന് 550ലധികം പേരെ തിരിച്ചെത്തിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം; ഐഎസിൽ പോയ മലയാളികളെ പറ്റി വിവരമില്ല

Synopsis

ഇന്ത്യൻ പാസ്പോ‍‌‌ർട്ട് കവ‍ർന്ന സംഭവത്തെ തുട‍ർന്ന് വിമാനത്താവളങ്ങളിൽ ജാ​ഗ്രത നി‍ർദ്ദേശം നൽകിയിരുന്നുവെന്നും ഇതാണ് അഫ്​ഗാനിൽ നിന്നുള്ള വനിതാ എംപി വന്നപ്പോൾ ആശയക്കുഴപ്പത്തിനിടയാക്കിയതെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.

ദില്ലി: കാബൂളിൽ നിന്ന് ഇത് വരെ 550തിലധികം പേരെ തിരികെയെത്തിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം. തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ദൗത്യത്തിൽ സഹകരിച്ചുവെന്നും മന്ത്രാലയം അറിയിച്ചു. ഏതാണ്ട് എല്ലാവരെയും തിരികെയെത്തിച്ചുവെന്ന് പറഞ്ഞ വിദേശകാര്യവക്താവ് ഇനിയും കുറച്ച് പേ‍‍ർ‍ കൂടി ഉണ്ടാകുമെന്നും കൂട്ടിച്ചേ‍‍ർത്തു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാപ്രവർത്തനം വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

ഇന്ത്യൻ പാസ്പോ‍‌‌ർട്ട് കവ‍ർന്ന സംഭവത്തെ തുട‍ർന്ന് വിമാനത്താവളങ്ങളിൽ ജാ​ഗ്രത നി‍ർദ്ദേശം നൽകിയിരുന്നുവെന്നും ഇതാണ് അഫ്​ഗാനിൽ നിന്നുള്ള വനിതാ എംപി വന്നപ്പോൾ ആശയക്കുഴപ്പത്തിനിടയാക്കിയതെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.

Read More: വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ച അഫ്ഗാൻ എംപിക്ക് അടിയന്തര വിസ അനുവദിച്ച് ഇന്ത്യ

താലിബാനെ അം​ഗീകരിക്കുന്ന കാര്യത്തിൽ ധൃതിയില്ലെന്ന് പറഞ്ഞ മന്ത്രാലയ വക്താവ് കാര്യങ്ങൾ വ്യക്തമാവട്ടെ എന്ന് പ്രതികരിച്ചു

ഐഎസിൽ ചേരാൻ പോയ മലയാളി വനിതകളെക്കുറിച്ച് ഒരു വിവരവും ഇല്ല എന്നും വിദേശകാര്യമന്ത്രാലയം വാ‍‌‌‍ർത്താസമ്മേളനത്തിൽ പറഞ്ഞു.

 

Read More: കാബൂൾ വിമാനത്താവളത്തിലെ ഐഎസ് ചാവേറാക്രമണം: കൊല്ലപ്പെട്ടവർ 103 ആയി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ
വർഷം മുഴുവൻ ടിക്കറ്റ് നിരക്കിന് പരിധി ഏർപ്പെടുത്താനാവില്ല, സീസണിലെ വർദ്ധനവ് തിരക്ക് നിയന്ത്രിക്കാൻ; വ്യോമയാന മന്ത്രി