
ദില്ലി കേന്ദ്രസർക്കാർ നിഷേധാത്മക സമീപനം തുടരുന്നതിനിടെ ദില്ലിയിലെ പാർലമെന്റ് മന്ദിരത്തിലേക്ക് കർഷക സംഘടനകൾ മാർച്ചിനൊരുങ്ങുന്നു. മെയ് ആദ്യവാരമാണാണ് കർഷകർ കാൽനടയായി പാർലമെന്റിലേക്ക് മാർച്ച് നടത്തുക. സംയുക്ത കിസാൻ മോർച്ചയുടേതാണ് തീരുമാനം. ദില്ലി അതിർത്തികളിൽ നിന്നാകും മാർച്ച് ആരംഭിക്കുക. ഏപ്രിൽ 10ന് കെഎംപി അതിവേഗപാത 24 മണിക്കൂർ ഉപരോധിക്കുമെന്നും സംഘടനകൾ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.