
ബംഗളൂരു: ബംഗളൂരുവിൽ കെംപെഗൗഡ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള ടാക്സി സര്‍വീസുകള്‍ തടസപ്പെട്ടു. ടാക്സി ഡ്രൈവറുടെ ആത്മഹത്യയെ തുടര്‍ന്ന് ടാക്സി ഡ്രൈവര്‍മാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് ടാക്സി സര്‍വീസുകള്‍ നിലച്ചത്.
ഒല, യൂബർ, കെഎസ്ടിഡിസി തുടങ്ങിയ ടാക്സി സർവീസുകളാണ് മുടങ്ങിയത്. ഇതോടെ വിമാനത്താവളത്തില്‍നിന്ന് പോകുന്നവരും വരുന്നവരും സ്വന്തംനിലയ്ക്ക് യാത്രമാര്‍ഗം ഉറപ്പുവരുത്തുകയോ ബിഎംടിസി ബസ് സര്‍വീസുകള്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്ന് വിമാനത്താവള അധികൃതര്‍ അഭ്യര്‍ഥിച്ചു.
ചൊവ്വാഴ്ച രാവിലെ വിമാനത്താവളത്തിൽ ടാക്സി ഡ്രൈവറായ പ്രതാപ് ഗൗഡയാണ് കാറിനുള്ളിൽ വച്ച് തീകൊളുത്തി മരിച്ചത്. 70 ശതമാനം പൊള്ളലേറ്റ കെംപെഗൗഡയെ ആശുപത്രിയിലേക്ക് എത്തിക്കും മുമ്പേ മരിച്ചു. ഇതിനുപിന്നാലെ മറ്റു ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്ക് ആരംഭിച്ചു. ടാക്സി ഡ്രൈവർമാരെ അനുനയിപ്പിക്കാൻ വിമാനത്താവള അധികൃതര്‍ ശ്രമിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam