
ദില്ലി: സമരക്കാരെ അനുനയിപ്പിക്കാന്‍ കേന്ദ്രസർക്കാർ മുന്നോട്ട് വച്ച ശുപാര്‍ശകള്‍ കര്‍ഷകസംഘടനകൾ തള്ളി. ഏകകണ്ഠമായ തീരുമാനം ആണെന്ന് കർഷകർ അറിയിച്ചു. മൂന്ന് നിയമങ്ങളും പിൻവലിക്കും വരെ സമരം തുടരാനാണ് തീരുമാനമെന്നും കർഷകർ അറിയിച്ചു.
കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ശുപാർശകൾ ഇന്ന് കർഷകർക്ക് രേഖാമൂലം നൽകിയിരുന്നു. താങ്ങുവിലയുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും നിയമ ഭേദഗതിയുടെ കാര്യത്തില്‍ ശുപാര്‍ശയില്‍ പരാമര്‍ശമുണ്ടായിരുന്നില്ല. താങ്ങുവില നിലനിർത്തും, കരാർകൃഷി തർക്കങ്ങളിൽ നേരിട്ട് കോടതിയെ സമീപിക്കാം, കാർഷികവിപണികളിലും പുറത്തും ഒരേ നികുതി ഏർപ്പെടുത്തും, വിപണിക്ക് പുറത്തുള്ളവർക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തും തുടങ്ങിയ ഉറപ്പുകളാണ് കേന്ദ്രം കര്‍ഷകര്‍ക്ക് നല്‍കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam