
ബെംഗളൂരു: മോദിയുടെ ചിത്രത്തിൽ ചുംബിക്കുന്ന കർഷകന്റെ വീഡിയോ വൈറലാവുന്നു. കർണാടകയിലാണ് ബസ്സിന്റെ ചുമരിലുള്ള മോദിയുടെ ചിത്രത്തിൽ കർഷകൻ ചുംബിക്കുന്നത്. കർണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വൈറലാവുകയാണ് ഈ വീഡിയോ.
നിർത്തിയിട്ട ബസ്സിലുള്ള ചിത്രത്തിൽ നോക്കി മോദിയെ പുകഴ്ത്തിയും പ്രകീർത്തിച്ചുമാണ് കർഷകൻ സംസാരിക്കുന്നത്. ശേഷം ബസ്സിലെ മോദിയുടെ ചിത്രത്തിൽ ചുംബിക്കുന്നുണ്ട്. കെഎസ്ആർടിസി ബസ്സിലെ ജി20ഉച്ചകോടിയുമായി ബന്ധപ്പെട്ടതാണ് മോദിയുടെ പരസ്യ ചിത്രം. പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴി 1000 ലഭിച്ചു. എന്നാൽ പ്രധാനമന്ത്രി 500ൽ കൂടുതൽ ചേർത്തു. ആരോഗ്യത്തിനായി അഞ്ചുലക്ഷം രൂപ അനുവദിച്ചു. മോദി ലോകം കീഴടക്കും-കർഷകൻ പറയുന്നു.
തെരഞ്ഞെടുപ്പ് ഗോദയില്‍ ഇവർ; കര്‍ണാടകയിൽ കളമൊരുങ്ങി മത്സരചിത്രം ഇങ്ങനെ..
മോഹൻദാസ് കമ്മത്ത് എന്നൊരാളാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുള്ളത്. നിരവധി പേരാണ് കർഷകന്റെ വൈകാരിക പ്രതികരണത്തിന് കമന്റ് ചെയ്തിട്ടുള്ളത്. മെയ് 10നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. 13ന് വോട്ടെണ്ണും. ഇത്തവണ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് കോൺഗ്രസ് കളത്തിലുണ്ട്. ബിജെപിയും ഒപ്പത്തിനൊപ്പമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam