Farm loans : കടം എഴുതിത്തള്ളൽ; വാഗ്ദാനം പാലിക്കാതെ രാജസ്ഥാൻ സർക്കാർ; രാംഗഢിൽ കർഷകന്റെ ഭൂമി ലേലം ചെയ്തു

Published : Jan 19, 2022, 05:12 PM ISTUpdated : Jan 19, 2022, 05:17 PM IST
Farm loans : കടം എഴുതിത്തള്ളൽ; വാഗ്ദാനം പാലിക്കാതെ  രാജസ്ഥാൻ സർക്കാർ; രാംഗഢിൽ കർഷകന്റെ ഭൂമി ലേലം ചെയ്തു

Synopsis

രാജസ്ഥാനിൽ കടബാധിതനായി മരിച്ചയാളുടെ  കൃഷിഭൂമി ലേലം ചെയ്തതായി ആരോപണം.  അധികാരത്തിലെത്തിയാൽ കർഷകരുടെ മുഴുവൻ വായ്പകളും എഴുതിത്തള്ളുമെന്ന് വാഗ്ധാനം ചെയ്ത  കോൺഗ്രസ് സർക്കാറിന് നാണക്കേടായിരിക്കുകയാണ് പുതിയ സംഭവം

ജയ്പൂർ: രാജസ്ഥാനിൽ (Rajasthan government) കടബാധിതനായി മരിച്ചയാളുടെ  കൃഷിഭൂമി ലേലം ചെയ്തതായി ആരോപണം.  അധികാരത്തിലെത്തിയാൽ കർഷകരുടെ മുഴുവൻ വായ്പകളും എഴുതിത്തള്ളുമെന്ന് (waive all farm loans) വാഗ്ധാനം ചെയ്ത  കോൺഗ്രസ് സർക്കാറിന് നാണക്കേടായിരിക്കുകയാണ് പുതിയ സംഭവം. കാർഷിക കടങ്ങൾ എഴുതി തള്ളുന്നതിൽ വീഴ്ച പറ്റിയ സർക്കാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നുവരുന്നത്. 

രാജസ്ഥാൻ ദൗസയിലെ രാംഗഢ് പച്വാര ഗ്രാമത്തിലാണ് വായ്പാ തുക അടയ്‌ക്കാത്തതിന്റെ പേരിൽ കർഷകന്റെ ഭൂമി ഇന്നലെ ലേലം ചെയ്‌തത്. എന്റെ അച്ഛൻ കടം വാങ്ങിയിരുന്നു, അദ്ദേഹം ഇപ്പോൾ മരിച്ചു. ഞങ്ങൾക്ക് തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല, ബാങ്കിനോട് ആവശ്യപ്പെട്ടെങ്കിലും അവർ അവസരം നൽകിയില്ല. കർഷകന്റെ മകൻ പപ്പു ലാൽ പറഞ്ഞതായി ന്യൂസ് ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

2018-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളിലൊന്നാണ് കാർഷിക കടം എഴുതിത്തള്ളൽ. അധികാരമേറ്റ് 10 ദിവസത്തിനുള്ളിൽ കർഷകരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളുമെന്ന് പാർട്ടി നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ അവതരിപ്പിച്ച ഒരു പദ്ധതിയുടെ മാതൃകയിൽ സംസ്ഥാനത്തെ കർഷകർക്ക് ഒറ്റത്തവണ വായ്പ എഴുതിത്തള്ളൽ പദ്ധതി കൊണ്ടുവരാനുള്ള നിർദ്ദേശം മുഖ്യമന്ത്രി അശോക് ഗെലോട്ട് ദേശസാൽകൃത ബാങ്കുകൾക്ക് അയച്ചിരുന്നെങ്കിലും നടപ്പായില്ല. 

90ശതമാനം വായ്പാ തുക ബാങ്ക് എഴുതിത്തള്ളുമ്പോൾ  ബാക്കി 10 ശതമാനം കർഷകർ അടയ്ക്കണമെന്നായിരുന്നു പദ്ധതിയുടെ മാതൃക. പദ്ധതിയിൽ കർഷകരുടെ വിഹിതമായ 10ശതമാനം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി. ദേശസാൽകൃത ബാങ്കുകളോട് ആശ്വാസം നൽകണമെന്ന് സംസ്ഥാന തല ബാങ്കേഴ്‌സ് കമ്മിറ്റി (എസ്‌എൽബിസി) യോഗത്തിലും നബാർഡിന്റെ വായ്പാ സെമിനാറിലും ഗെലോട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ   ദേശസാൽകൃത ബാങ്കുകളിലെ കർഷകരുടെ വായ്പ 2018 നവംബർ 20ന് നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ എഴുതിത്തള്ളാൻ സാധിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു
കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല