
ദില്ലി: ഈ വർഷത്തെ ആദ്യ മൻ കി ബാത്തിനായുള്ള (Mann Ki Baat) ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi). പ്രധാനമന്ത്രി തന്റെ ട്വിറ്റർ (Twitter) അക്കൌണ്ടിലൂടെയാണ് ആശയങ്ങൾ ക്ഷണിച്ചത്. 2022 ജനുവരി 30-നാണ് ഈ വർഷത്തെ ആദ്യ മൻ കി ബാത്ത്.
ട്വീറ്റ് ഇങ്ങനെ
"ഈ മാസം 30-ന്, 2022-ലെ ആദ്യത്തെ മൻ കി ബാത്ത് നടക്കും. പ്രചോദനാത്മകമായ ജീവിത കഥകളും വിഷയങ്ങളും സംബന്ധിച്ച് നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പങ്കിടാനുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. @mygovindia അല്ലെങ്കിൽ നമോ ആപ്പിൽ അവ പങ്കിടുക. 1800-11-7800 ൽ ഡയൽ ചെയ്തും നിങ്ങളുടെ സന്ദേശം രേഖപെടുത്താം ."
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam