സമരവുമായി കര്‍ഷക സംഘടനകൾ മുന്നോട്ട് തന്നെ, താങ്ങുവില സംബന്ധിച്ച് തീരുമാനമായില്ല, മന്ത്രിതല ചര്‍ച്ച പരാജയം

Published : Feb 13, 2024, 12:23 AM IST
സമരവുമായി കര്‍ഷക സംഘടനകൾ മുന്നോട്ട് തന്നെ, താങ്ങുവില സംബന്ധിച്ച് തീരുമാനമായില്ല, മന്ത്രിതല  ചര്‍ച്ച പരാജയം

Synopsis

രാവിലെ പത്ത് മണിയോടെ ദില്ലി ചലോ മാര്‍ച്ച് തുടങ്ങുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. താങ്ങുവലി സംബന്ധിച്ച് ധാരണയിൽ എത്തിയില്ലെന്ന് കര്‍ഷക സംഘടനാ നേതാക്കൾ അറിയിച്ചു.

ദില്ലി: താങ്ങുവില അടക്കമുള്ള വിഷയത്തിൽ തീരുമാനം ആകാത്തതിനെ തുടര്‍ന്ന് കര്‍ഷകരുമായുള്ള മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടു. സമരവുമായി മുന്നോട്ടുപോകുാൻ  കര്‍ഷക നേതാക്കൾ തീരുമാനിച്ചു. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ ദില്ലി ചലോ മാര്‍ച്ച് തുടങ്ങുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. താങ്ങുവലി സംബന്ധിച്ച് ധാരണയിൽ എത്തിയില്ലെന്ന് കര്‍ഷക സംഘടനാ നേതാക്കൾ അറിയിച്ചു.

അതേസമയം,  കർഷകരുടെ ദില്ലി മാർച്ചിനെ നേരിടാൻ ഹരിയാന ദില്ലി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്ഞയും ഇൻ‌ർനെറ്റ് നിരോധനവും പ്രഖ്യാപിച്ചു. കർഷകർ ദില്ലിയിലേക്ക് കടക്കുന്നത് തടയാൻ അതിര്‍ത്തികള്‍ അടച്ചു  താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്‍നിർത്തി ഇരുനൂറോളം കർഷക സംഘടനകളാണ് ചൊവ്വാഴ്ച സമരം പ്രഖ്യാപിച്ചത്.

രണ്ട് വർഷം മുന്‍പ് നടന്ന കർഷക സമരത്തിലെ സാഹചര്യം ആവർത്തിക്കാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഹരിയാന ദില്ലി അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്ക് കർഷകർ കടക്കാതിരിക്കാൻ  അതിർത്തികള്‍ പൊലീസ്  ബാരിക്കേഡും കോണ്‍ക്രീറ്റ് ബ്ലോക്കുകളും അടച്ചു. ഹരിയാനയില്‍ നിന്ന് ദില്ലിയിലേക്ക് കടക്കുന്ന ഭാഗങ്ങളിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

പതിമൂന്നിനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും നാളെ തന്നെ പഞ്ചാബില്‍ നിന്ന് കർഷകർ ട്രാക്ടർ മാർച്ച് തുടങ്ങും. ഇരുപതിനായിരത്തോളം കർഷകർ രണ്ടായിരം ട്രാക്ടറുകളുമായി ദില്ലിയിലേക്ക് വരുമെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക  സംസ്ഥാനങ്ങളിലെ കർഷകർ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതരവ വിഭാഗം ഉള്‍പ്പെടെയുള്ള ഇരുനൂറോളം കർഷക സംഘടനകളാണ് മാർച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

ഏഴ് ജില്ലകളിലെ നിരോധനാ‌ജ്ഞക്ക് പുറമെ പലയിടങ്ങളിലും ഇൻറർനെറ്റും നിരോധിച്ചിട്ടുണ്ട്.  കർഷക സമരത്തിന് കോണ്‍ഗ്രസ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. കർഷക സമരത്തെ നേരിടാൻ അതിര്‍ത്തികള‍ില്‍ ആണികളും കന്പികളും നിരത്തിയതിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി അതിരൂക്ഷ വിമർശനം ഉയർത്തി. കാർഷിക നിയമങ്ങള്‍ പിൻവലിച്ചെങ്കിലും അതിന്‍റെ വിജ്ഞാപനം ഇതുവരെ ഇറങ്ങിയില്ലെന്ന് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.

സമരം പ്രഖ്യാപിച്ച  കർഷകരമായുള്ള രണ്ടാം ഘട്ട മന്ത്രിതല ചർച്ച നാളെ വൈകിട്ട് നടക്കും. കൃഷിമന്ത്രി അർജുൻ മുണ്ടെ, പീയുഷ് ഗോയല്‍ , നിത്യാനന്ദ റായ് എന്നിവകരാണ് ചണ്ഡീഗഡില്‍ വച്ച് കർഷകരമായി ച‍ർച്ച നടത്തുന്നത്. എന്നാല്‍ ഒരു വശത്ത് കർഷകരെ അനുനയിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലം മറുവശത്ത് പ്രകോപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കർഷക സംഘടനകള്‍ കുറ്റപ്പെടുത്തി. ലോകസഭ തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെ ദില്ലിയിലേക്കുള്ള കർഷക സമരം കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ്.

കര്‍ഷകര്‍ വീണ്ടും സമരത്തിലേക്ക്: രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോര്‍ച്ച

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർഷകർക്കായി കേന്ദ്രം അനുവദിച്ച യൂറിയ മറിച്ചുവിറ്റു; കണ്ടെടുത്തത് 180 ടൺ യൂറിയ, സംഭവം കർണാടകയിൽ
ബിജെപി കാത്തിരുന്ന് നേടിയ വൻ വിജയം, 94 ദിവസത്തിന് ശേഷം ചെയർമാനെ തെരഞ്ഞെടുത്തു; അമുൽ ഡയറിക്ക് ഇനി പുതിയ നേതൃത്വം