Asianet News MalayalamAsianet News Malayalam

കര്‍ഷകര്‍ വീണ്ടും സമരത്തിലേക്ക്: രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോര്‍ച്ച

കർഷക നേതാക്കളെ അന്യായമായി കസ്റ്റഡിയിലെടുക്കുന്നതിനും യാത്ര നിരോധനം ഏർപ്പെടുത്തുന്നതിനുമെതിരെയാണ് പ്രതിഷേധം

Kisan morcha nationwide protest on December 15th kgn
Author
First Published Dec 2, 2023, 8:32 PM IST

ദില്ലി: ഡിസംബർ 11ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം. കർഷക നേതാക്കളെ അന്യായമായി കസ്റ്റഡിയിലെടുക്കുന്നതിനും യാത്ര നിരോധനം ഏർപ്പെടുത്തുന്നതിനുമെതിരെയാണ് പ്രതിഷേധം. കർഷക നേതാക്കൾക്കെതിരെ എൻ ഐ എ ലുക്ക്‌ ഔട്ട്‌ സർക്കുലർ ഇറക്കിയതായും കർഷക സമരകാലത്ത് രജിസ്റ്റർ ചെയ്ത കേസുകൾ കേന്ദ്രസർക്കാർ പിൻവലിക്കുമെന്ന ഉറപ്പ്  പാലിക്കുന്നില്ലെന്നും നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം എസ് കെ എം നേതാവും ഭാരതീയ കിസാൻ യൂണിയൻ നേതാവുമായ യുദ് വീർ സിംഗിനെ ദില്ലി വിമാനത്താവളത്തിൽ വച്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഈ വിഷയങ്ങളെല്ലാം ഉന്നയിച്ച് കർഷകനേതാക്കള്  രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും നിവേദനം സമർപ്പിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios