
ദില്ലി: കർഷകസംഘടനകളുടെ മഹാ പഞ്ചായത്തുകൾക്ക് ബദൽ പ്രചാരണമൊരുക്കാൻ ബി ജെ പിയുടെ തീരുമാനം. കാർഷിക നിയമങ്ങൾക്ക് അനൂകൂലമായി പ്രചാരണം ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഉത്തർപ്രദേശ് , രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ ഗ്രാമങ്ങൾ തോറും നിയമത്തിന് അനൂകൂലമായി പ്രചാരണം സംഘടിപ്പിക്കാൻ പാർട്ടി നേതാക്കൾക്ക് നിർദ്ദേശം നൽകി. എം എൽ എ , എം പി മാർക്ക് ഒപ്പം ബി ജെ പി അനൂകൂല ജാട്ട് നേതാക്കളും ദേശീയ ആസ്ഥാനത്ത് നടന്ന യോഗത്തിന് എത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam