
രാഹുല്‍ ഗാന്ധിയുടെ വിവാഹം വീണ്ടും രാഷ്ട്രീയ ചര്‍ച്ചയാക്കി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. നാം രണ്ട് നമ്മുക്ക് രണ്ട് എന്ന വാചകം ഉയര്‍ത്തിയാണ് രാഹുലിനെതിരെ കേന്ദ്രമന്ത്രി എത്തിയിരിക്കുന്നത്. കുടുംബാസൂത്രണ കാലത്ത് ഉയര്‍ന്ന് കേട്ടിരുന്ന വാചകമായിരുന്നു ഇത്. ഇത് പ്രോല്‍സാഹിപ്പിക്കണമെങ്കില്‍ രാഹുല്‍ വിവാഹിതനാവണം.
വിവാഹം ചെയ്യുന്നത് ഒരു ദളിത് പെണ്‍കുട്ടിയെ ആവണം. എങ്കില്‍ മാത്രമാണ് ജാതി വ്യവസ്ഥ തുടച്ചുനീക്കണമെന്ന മഹാത്മാഗാന്ധിയുടെ ആഗ്രഹം പ്രാവര്‍ത്തികമാവൂ. ഇത് യുവജനങ്ങള്‍ക്ക് പ്രചോദനമാകൂവെന്നും രാംദാസ് അത്താവാലെ പറഞ്ഞു.
ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാക്കളായ ഷിബു സോറനോടും ഹേമന്ത് സോറനോടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്ന് രാജ്യത്തിന്‌റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാനും അത്താവാലെ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താല്‍ ദില്ലിയിലും അവര്‍ക്ക് അധികാരത്തിലെത്താം, ഇത് ജാര്‍ഖണ്ഡിന്‍റെ വികസനത്തിനും വഴിയൊരുക്കുമെന്നും കേന്ദ്രമന്ത്രി ചൊവ്വാഴ്ച പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam