
ചെന്നൈ: രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ പുതുച്ചേരി ലഫ്.ഗവർണർ കിരൺ ബേദിയെ മാറ്റി. തെലങ്കാന ഗവർണർ തമിഴസൈ സൗന്ദരരാജന് അധിക ചുമതല നൽകി. പുതുച്ചേരിയിലെ ഭരണപ്രതിസന്ധിക്കിടെയാണ് ഗവർണറെ മാറ്റിയത്. കിരൺ ബേദിയെ തിരികെ വിളിക്കണമെന്ന് നേരത്തെ നാരായണസ്വാമി സർക്കാർ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. മുൻ ബിജെപി തമിഴ്നാട് അധ്യക്ഷയായിരുന്നു തമിഴസൈ.
രാഷ്ട്രീയ പ്രതിസന്ധിക്കിടെയാണ് പുതുച്ചേരിയിലെ ഗവർണറെ മാറ്റാനുള്ള തീരുമാനം. കഴിഞ്ഞ ദിവസം രാജിവെച്ച എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി നാരായണസ്വാമി വിശ്വാസവോട്ടെടുപ്പിന് തയാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിർണായകമായ നീക്കങ്ങൾ ബിജെപി അടക്കം നടത്തുന്നതിനിടെയാണ് കിരൺ ബേദിയെ മാറ്റി മുൻ ബിജെപി തമിഴ്നാട് അധ്യക്ഷയായിരുന്നു തമിഴസൈക്ക് പുതുച്ചേരിയുടെ ചുമതല നൽകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam