
ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ സമരം 24-ാം ദിവസത്തിൽ. സമരം കൂടുതൽ കടുപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കര്‍ഷക സംഘടനകൾ യോഗം ഇന്ന് ചേരും. സുപ്രീംകോടതിയിലെ കേസിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് അഭിഭാഷകരുമായി കര്‍ഷക സംഘടനകളുടെ ചര്‍ച്ച തുടരുകയാണ്. അതിനിടെ, കർഷകസമരത്തിൽ പിന്തുണയുമായി ബിജെപിയുടെ മുതിർന്ന നേതാവ് രംഗത്തെത്തി. മുൻകേന്ദ്രമന്ത്രി ബിരേന്ദർ സിംഗ് ദില്ലിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്. കർഷകരുടെ ആവശ്യം ന്യായമെന്ന് ബീരേന്ദർ സിംഗ് പറഞ്ഞു. ബീരേന്ദർ സിംഗിൻ്റെ മകൻ ബിജെപി എംപിയാണ്.
നിയമങ്ങൾ പിൻവലിക്കില്ലെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രധാനമന്ത്രിക്ക് മറുപടിയായി കര്‍ഷകരും വ്യക്തമാക്കി. സമരത്തിനിടയിൽ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാൻ നാളെ ശ്രദ്ധാഞ്ജലി ദിനമായി ആചരിക്കും. അതിനിടെ സ്വയം വെടിവെച്ച് മരിച്ച സിഖ് പുരോഹിതൻ ബാബ രാംസിംഗിന്‍റെ സംസ്കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam