Latest Videos

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടിയിലേക്ക്; രോഗമുക്തി നിരക്ക് 95.40 ശതമാനമായി

By Web TeamFirst Published Dec 19, 2020, 6:12 AM IST
Highlights

ഇന്ത്യയിലെ രോഗമുക്തി നിരക്ക് 95.40 ശതമാനമായി ഉയർന്നു. 95,20,827 പേര്‍ ഇതുവരെ രോഗമുക്തി നേടി. 

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഇന്ന് ഒരു കോടി ആയേക്കും. 99,79,447 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥീരികരിച്ചിരിക്കുന്നത്. ഇരുപതിനായിരത്തില്‍ അധികം പേര്‍ക്ക് ദിവസേന രോഗം സ്ഥിരീകരിക്കുന്നുണ്ട്. നിലവില്‍ 3,13,831 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 1,44,789 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ 338 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 

അതേസമയം ഇന്ത്യയിലെ രോഗമുക്തി നിരക്ക് 95.40 ശതമാനമായി ഉയർന്നു. 95,20,827 പേര്‍ ഇതുവരെ രോഗമുക്തി നേടി. ആഗോളതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ രോഗമുക്തി നിരക്കുള്ള രാജ്യം ഇന്ത്യയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് 2020 ജനുവരി 30 ന് കേരളത്തിലാണ്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ കണക്കില്‍ കേരളമാണ് ഇപ്പോള്‍ രാജ്യത്ത് ഒന്നാമത്. അതേസമയം, ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ മഹാരാഷ്ട്രയിലാണ്. 18,88,767 കൊവിഡ് രോഗികള്‍. 
 

click me!