അറുപത്തിയഞ്ചാം ദിവസം പിന്നിട്ട് കർഷക പ്രക്ഷോഭം, കൂടുതൽ കർഷകർ സമരരംഗത്തേക്ക്

Published : Jan 30, 2021, 06:55 AM IST
അറുപത്തിയഞ്ചാം ദിവസം പിന്നിട്ട് കർഷക പ്രക്ഷോഭം, കൂടുതൽ കർഷകർ സമരരംഗത്തേക്ക്

Synopsis

ചെങ്കോട്ട അക്രമം ചൂണ്ടിക്കാട്ടി കർഷക സമരത്തിനെതിരെ പ്രദേശവാസികളെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയത് ഇന്നലെ സിംഗുവിൽ സംഘർഷത്തിന് കാരണമായിരുന്നു.

ദില്ലി അതിർത്തികളിലെ കർഷക പ്രക്ഷോഭം ഇന്ന് അറുപത്തിയഞ്ചാം ദിവസത്തിലേക്ക്. ചെങ്കോട്ട അക്രമം ചൂണ്ടിക്കാട്ടി കർഷക സമരത്തിനെതിരെ പ്രദേശവാസികളെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയത് ഇന്നലെ സിംഗുവിൽ സംഘർഷത്തിന് കാരണമായിരുന്നു. കർഷകരും പ്രതിഷേധവുമായി എത്തിയവരും ഏറ്റുമുട്ടി. 

കർഷകരുടെ എണ്ണം കൂടിയതോടെ ഗാസിപ്പൂർ അതിർത്തി ഒഴുപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് യുപി പൊലീസ് തൽക്കാലം പിന്മാറി. കർഷകർക്കെതിരെ ചെങ്കോട്ട അക്രമം ചൂണ്ടിക്കാട്ടിയുള്ള ഒരു വിഭാഗത്തിന്റെ പ്രതിഷേധം പൊലീസ് ഗൂഡാലോചനയെന്ന് കർഷക നേതാക്കൾ ആരോപിച്ചു. ഹരിയാനയിൽ നിന്ന് രണ്ടായിരം ട്രാക്ടറുകൾ കൂടി ഇന്നലെ സിംഗു അതിർത്തിയിൽ എത്തി. റിപ്പബ്ളിക് ദിനത്തിലെ ട്രാക്ടർ പരേഡിന് ശേഷം തിരിച്ചുപോയ കർഷകരും സമരസ്ഥലങ്ങളിൽ ഇന്നലെ വൈകീട്ടോടെ തിരിച്ചെത്തി. 

PREV
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി