
ദില്ലി: മഹാപഞ്ചായത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരായ സമരം കൂടുതൽ വ്യാപിപ്പിക്കാനും ശക്തമാക്കാനും കർഷക സംഘടനകളുടെ തീരുമാനം. പത്താം തീയതി രാജ്യവ്യാപകമായി മോദി സർക്കാറിന്റെ കോലം കത്തിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച രാഷട്രീയേതര വിഭാഗം അറിയിച്ചു. ഗ്രാമങ്ങൾ തലത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കാൻ മുൻ എംപി പർവേഷ് വർമ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
ഇന്നലെ മഹാ പഞ്ചായത്തിലേക്ക് വന്ന കർഷകരെ ഹരിയാന പൊലീസ് പലയിടത്തും തടയാൻ ശ്രമിച്ചെന്ന് എസ് കെ എം ആരോപിച്ചു. എതിർപ്പുകൾ മറികടന്ന് ലക്ഷക്കണക്കിന് പേർ സമരത്തിന്റെ ഭാഗമായെന്നും എസ് കെ എം വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ജഗ്ജീത് സിംഗ് ധല്ലേവാളിന്റെ നിരാഹാര സമരം നാൽപത്തിയൊന്നാം ദിവസം പിന്നിടവേയാണ് സമരം കൂടുതൽ ശക്തമാക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചത്.
കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് നിരാഹാര സമരം തുടരുമെന്നാണ് ജഗ്ജീത് സിംഗ് ദല്ലേവാൾ പറയുന്നത്. കാൻസർ ബാധിതൻ കൂടിയായ ജഗ്ജീത് സിംഗ്, ആരോഗ്യസ്ഥിതി വകവെയ്ക്കാതെയാണ് സമരരംഗത്തുള്ളത്. നരേന്ദ്ര മോദി സർക്കാർ താനടങ്ങുന്ന കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നത് വരെ സമരം തുടരുമെന്ന ദൃഢപ്രതിജ്ഞയിലാണ് ജഗ്ജീത് സിംഗ്. പഞ്ചാബിലെ ഖനൗരിയിൽ നിരാഹാര സമരം നടത്തുന്ന ജഗ്ജീത് സിംഗ്, ഈ ശനിയാഴ്ച്ച കർഷകരെ അഭിസംബോധന ചെയ്യുന്നതിനിടെ കുഴഞ്ഞുവീണിരുന്നു. വലിയ ആശങ്ക ഇതോടെ ഉടലെടുത്തെങ്കിലും അദ്ദേഹത്തിന്‍റെ ശാരീരികാവസ്ഥ മെച്ചപ്പെട്ടതോടെ ഏവർക്കും ആശ്വാസമായി. ഇതിനിടെ ജഗ്ജീത് സിംഗിനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും അദ്ദേഹം വൈദ്യസഹായം നിഷേധിക്കുകയായിരുന്നു. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചില്ലെങ്കിൽ മരണംവരിക്കുമെന്ന നിലപാടാണ് ജഗ്ജീത് സിങ് സ്വീകരിച്ചിരിക്കുന്നത്. ജീവൻ അപകടത്തിലാകാതിരിക്കാനായി വിവിധ സമയങ്ങളിലായി കോടതികൾ ഇടപെട്ടെങ്കിലും അദ്ദേഹം സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam