ദില്ലി അതിർത്തികളിൽ പ്രക്ഷോഭം കടുപ്പിക്കാൻ കർഷക സംഘടനകൾ

Published : Nov 28, 2020, 05:48 PM IST
ദില്ലി അതിർത്തികളിൽ പ്രക്ഷോഭം കടുപ്പിക്കാൻ കർഷക സംഘടനകൾ

Synopsis

പൊലീസിന്‍റെ സമവായ നീക്കം അംഗീകരിച്ച് ഒരു വിഭാഗം കർഷകർ വടക്കൻ ദില്ലിയിലെ ബുറാഡിയിലുള്ള മൈതാനത്തേക്ക് ഇന്നലെ രാത്രി പോയി. എന്നാൽ അത് അംഗീകരിക്കാതെ  ആയിരക്കണക്കിന് കർഷകർ ഇപ്പോഴും ദില്ലി അതിർത്തികളിൽ തുടരുകയാണ്.   

ദില്ലി: ബുറാഡിയിൽ  പൊലീസ് അനുവദിച്ച നിരംകാരി മൈതാനത്തേക്ക് പോകാതെ ദില്ലി അതിർത്തികളിൽ പ്രക്ഷോഭം കടുപ്പിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. ഇതിനകം ബുറാഡിയിൽ എത്തിയ കർഷകർ അവിടെ തുടരും. മൂന്നാം ദിവസവും ദില്ലി അതിർത്തികൾ സ്തംഭിച്ചു. പൊലീസും സമരക്കാരും ഏറ്റുമുട്ടി സംഘർഷഭരിതമായിരുന്നു ദില്ലി അതിർത്തികളിൽ ഇന്നലെ കണ്ട കാഴ്ച. പൊലീസിന്‍റെ സമവായ നീക്കം അംഗീകരിച്ച് ഒരു വിഭാഗം കർഷകർ വടക്കൻ ദില്ലിയിലെ ബുറാഡിയിലുള്ള മൈതാനത്തേക്ക് ഇന്നലെ രാത്രി പോയി. എന്നാൽ അത് അംഗീകരിക്കാതെ  ആയിരക്കണക്കിന് കർഷകർ ഇപ്പോഴും ദില്ലി അതിർത്തികളിൽ തുടരുകയാണ്. 

പാർലമെന്‍റ് പരിസരത്തെ ജന്തർമന്ദിറോ, രാംലീലാ മൈതാനമോ ആണ് ഇവരുടെ ലക്ഷ്യം. അത് അനുവദിക്കും വരെ അതിർത്തികളിൽ തന്നെ തുടരും. പ്രതിരോധിക്കാൻ പൊലീസും കനത്ത ജാഗ്രതയിലാണ്. ദില്ലി അതിർത്തികളിൽ ഇന്നും വാഹന ഗതാഗതം സ്തംഭിച്ചു. ഡിസംബർ 3ന് കേന്ദ്ര സർക്കാർ ചർച്ചക്ക് തയ്യാറായ  സാഹര്യത്തിൽ സമ്മർദ്ദം ശക്തമാക്കി മുന്നോട്ടുപോവുക തന്നെയാണ് കർഷകരുടെ ലക്ഷ്യം. ബുറാഡി മൈതാനത്ത് എത്തിയ കർഷകർ അവിടെയും സമരം തുടങ്ങി. രണ്ട് ദിവസത്തേക്കാണ് ദില്ലി ചലോ മാർച്ച് പ്രഖ്യാപിച്ചതെങ്കിലും ഇപ്പോഴത് അനിശ്ചിതകാല സമരമായി മാറുകയാണ്. 

മാസങ്ങൾ തങ്ങി സമരം നയിക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് കർഷകർ എത്തിയിരിക്കുന്നത്. കർഷക പ്രക്ഷോഭം ശക്തമാകുമ്പോഴും എന്തെങ്കിലും വിട്ടുവീഴ്ച എന്ന സൂചനപോലും സർക്കാർ നൽകുന്നില്ല. കാർഷിക നിയമം കർഷക സൗഹൃദമെന്ന പ്രചരണം താഴെ തട്ടിൽ ശക്തമാക്കാൻ പ്രധാനമന്ത്രി ബിജെപി അംഗങ്ങൾക്ക് നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ
വമ്പൻ ശമ്പള വർധനവ്, 20 മുതൽ 35 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷ; എപ്പോൾ അക്കൗണ്ടിലെത്തും, എല്ലാ വിവരങ്ങളം അറിയാം