ക‍ർഷക സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്; പിന്നോട്ടില്ലെന്ന് കർഷകർ

Published : Dec 07, 2020, 06:24 AM ISTUpdated : Dec 07, 2020, 06:58 AM IST
ക‍ർഷക സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്; പിന്നോട്ടില്ലെന്ന് കർഷകർ

Synopsis

ഭാരത് ബന്ദ് കണക്കിലെടുത്ത് ദില്ലിയുടെ അതിർത്തികളിൽ സുരക്ഷ വിന്യാസം കൂട്ടിയിട്ടുണ്ട്. നിയമ ഭേദഗതിയല്ല നിയമം പിൻവലിക്കലാണ് ആവശ്യമെന്ന് ഇന്നലെ സിംഘുവിൽ ചേർന്ന കർഷക സംഘടനകളുടെ യോഗം ആവർത്തിച്ചു

ദില്ലി: പുതിയ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്. ചൊവ്വാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദില്ലിയുടെ അതിർത്തികളിലേക്ക് കൂടുതൽ കർഷകരെത്തി തുടങ്ങി. രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് സമരത്തിൽ പങ്ക് ചേരുന്നത്. 

സമരം പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടില്ലെങ്കിൽ സമരം തുടങ്ങേണ്ടി വരുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവർത്തിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറും കേന്ദ്രം നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഭാരത് ബന്ദ് കണക്കിലെടുത്ത് ദില്ലിയുടെ അതിർത്തികളിൽ സുരക്ഷ വിന്യാസം കൂട്ടിയിട്ടുണ്ട്. നിയമ ഭേദഗതിയല്ല നിയമം പിൻവലിക്കലാണ് ആവശ്യമെന്ന് ഇന്നലെ സിംഘുവിൽ ചേർന്ന കർഷക സംഘടനകളുടെ യോഗം ആവർത്തിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാറിൽ കത്തിക്കരിഞ്ഞ ഒരു മൃതദേഹം, വീണ്ടും ഞെട്ടിച്ച് കൊണ്ട് സുകുമാര കുറുപ്പ് മോഡൽ ആവർത്തിച്ചു; പ്രതിയെ കുടുക്കിയത് കാമുകിയുള്ള ചാറ്റ്
പുകമഞ്ഞ് കാഴ്ച മറച്ചു, യമുന എക്സ്പ്രസ്‍വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം, 25 പേരെ രക്ഷപ്പെടുത്തി