ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കമൽഹാസൻ; കർഷകസമരത്തിൽ മക്കൾ നീതി മയ്യം പങ്കുചേരും

Web Desk   | Asianet News
Published : Dec 06, 2020, 10:09 PM IST
ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കമൽഹാസൻ; കർഷകസമരത്തിൽ മക്കൾ നീതി മയ്യം പങ്കുചേരും

Synopsis

മക്കൾ നീതി മയ്യം കർഷക സമരത്തിൽ ഭാഗമാകും. കർഷക സമരത്തിന് പിന്തുണ അറിയിച്ച് ഒരുസംഘം മക്കൾ നീതി മയ്യം പ്രവർത്തകർ സമരവേദിയിൽ എത്തിയെന്നും കമൽഹാസൻ പറഞ്ഞു.

ചെന്നൈ: ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. മക്കൾ നീതി മയ്യം കർഷക സമരത്തിൽ ഭാഗമാകും. കർഷക സമരത്തിന് പിന്തുണ അറിയിച്ച് ഒരുസംഘം മക്കൾ നീതി മയ്യം പ്രവർത്തകർ സമരവേദിയിൽ എത്തിയെന്നും കമൽഹാസൻ പറഞ്ഞു.

ചൊവ്വാഴ്ചത്തെ ഭാരത് ബന്ദ് സമാധാനപരമായിരിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്. അവശ്യ സർവ്വീസുകളെ ബന്ദിൽ നിന്ന് ഒഴിവാക്കി. വിവാഹസംഘങ്ങളെയും തടയില്ല. ദില്ലിയിലേക്കുള്ള എല്ലാ വഴികളും ഉപരോധിക്കുമെന്നും കർഷകസംഘടനകൾ അറിയിച്ചു. നിയമം പിൻവലിക്കുക തന്നെ വേണമെന്നാണ് സംഘടനകളുടെ നിലപാട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബത്തിന് ആശ്വാസം, ദില്ലി കോടതി കുറ്റപത്രം സ്വീകരിച്ചില്ല, 'അന്വേഷണം തുടരണം'
'പാവം മെസിയെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്നത് കണ്ടോ...', മുഖ്യമന്ത്രിയെ ട്രോളി കേന്ദ്ര മന്ത്രി; സിംപിൾ പാസ് പോലും ചെയ്യാൻ പറ്റില്ലേ എന്ന് പരിഹാസം