
ദില്ലി: ഈ മാസം 26 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ. കർഷക സമരം നാല് മാസം പിന്നിട്ടുന്നതിന്റെ ഭാഗമായിട്ടാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചത്. ഇന്ധന വില വർധനവിനെതിരെ മാർച്ച് 15 ന് ട്രേഡ് യൂണിയനുകളുടെ സഹകരണത്തോടെ പ്രതിഷേധ ദിനം ആചരിക്കാനും സംഘടനകൾ തീരുമാനിച്ചു. കർഷകർ സമരം തുടരുകയും കേന്ദ്രസർക്കാർ അത് വകവെക്കാതെ മുന്നോട്ട് പോവുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ വിഷയത്തിൽ പ്രത്യേക ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയത് ഇന്ന് പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമാകാൻ കാരണമായി. ലോക്സഭയിലും രാജ്യസഭയിലും നടപടികൾ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ഇക്കാര്യം ആവശ്യപ്പെട്ടു. കർഷക സമരം നേരത്തെ വിശദമായി സഭയിൽ ചർച്ചയായതാണെന്ന് വ്യക്തമാക്കി സർക്കാർ പ്രതിപക്ഷ ആവശ്യത്തെ എതിർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam