കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പ്രാധാന്യം നൽകും -രാജസ്ഥാൻ മുഖ്യമന്ത്രി 

Published : Feb 03, 2025, 10:06 AM IST
കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പ്രാധാന്യം നൽകും -രാജസ്ഥാൻ മുഖ്യമന്ത്രി 

Synopsis

കർഷകരുടെ ക്ഷേമത്തിനാണ് മുൻഗണ നൽകുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ പറഞ്ഞു. ഇത് ഉറപ്പ് വരുത്തുന്നതിനായി കർഷക സമൂഹത്തിന്റെ പ്രധാന ആവശ്യങ്ങളായ വെള്ളവും വൈദ്യുതിയും നൽകുന്നതിന് വേണ്ടിയുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുമെന്ന് മുഖ്യമന്ത്രി ഭജൻലാൽ അറിയിച്ചു

ജയ്‌പൂർ: കർഷകരുടെ ക്ഷേമത്തിനാണ് മുൻഗണ നൽകുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ പറഞ്ഞു. ഇത് ഉറപ്പ് വരുത്തുന്നതിനായി കർഷക സമൂഹത്തിന്റെ പ്രധാന ആവശ്യങ്ങളായ വെള്ളവും വൈദ്യുതിയും നൽകുന്നതിന് വേണ്ടിയുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുമെന്ന് മുഖ്യമന്ത്രി ഭജൻലാൽ അറിയിച്ചു. "പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ രാജ്യത്തിൻറെ വികസനം സ്ത്രീകൾ, കുട്ടികൾ, തൊഴിലാളികൾ, കർഷകർ എന്നിവരുമായി ചേർന്ന് നിൽക്കുന്നു. സംസ്ഥാനത്ത് ആത്മീയ ടൂറിസം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി കൂടുതൽ  വിശ്വാസ കേന്ദ്രങ്ങൾ നിർമിക്കും. നിലവിലുള്ള ക്ഷേത്രങ്ങൾ നവീകരിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് ഭജൻലാൽ അറിയിച്ചു. ഖതുഷ്യം ക്ഷേത്രത്തിൽ 100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നു വരുകയാണ്. പൂഞ്ജരി ക ലൗത മന്ദിരത്തിലും, ജഗ്ദിഷ് ധാം ക്ഷേത്രത്തിലും നവീകരണം നടക്കുന്നുണ്ട്. 

തൊഴിലില്ലായ്മയിൽ നിന്ന് സംസ്ഥാനത്തെ യുവജനങ്ങളെ മോചിപ്പിക്കാൻ, ചോദ്യപേപ്പർ ചോർച്ച പോലുള്ള സംഭവങ്ങൾ പൂർണമായും ഒഴിവാക്കുമെന്നും സർക്കാർ നിയമനങ്ങൾ നൽകുമെന്നും ഭജൻലാൽ പറഞ്ഞു. രാജസ്ഥാനിൽ നിലവിൽ 60000 യുവജനങ്ങൾക്ക് തൊഴിൽ നൽകിയിട്ടുണ്ട്. കുറച്ച് മാസങ്ങൾ കൊണ്ട് ഇത് 1 ലക്ഷമാക്കും. അഞ്ചു വർഷങ്ങൾ കൊണ്ട് നാല് ലക്ഷം പേർക്ക് ജോലി നൽകുമെന്ന സർക്കാരിന്റെ വാഗ്ദാനം പാലിക്കുമെന്നും" മുഖ്യമന്ത്രി അറിയിച്ചു. കരൗലി ജില്ലയിൽ ഞായറാഴ്ച കിസാൻ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി ഭജൻ ലാൽ ശർമ.

എസ്പി ഓഫിസിനടുത്ത് രാജസ്ഥാൻ സ്വദേശി മുറിയെടുത്തെന്ന് രഹസ്യവിവരം, പൊലീസ് പരിശോധയിൽ കിട്ടിയത് 150 കിലോ പുകയില!

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു