
ഹൈദരബാദ്: ജാതി സെൻസസ് കണക്ക് പുറത്ത് വിട്ട് തെലങ്കാന. ജനസംഖ്യയുടെ പകുതിയിലധികം ഒബിസി വിഭാഗമെന്ന് കണക്കുകൾ വിശദമാക്കുന്നത്. മന്ത്രി ഉത്തം കുമാർ റെഡ്ഡിയാണ് ഇന്നലെ കണക്കുകൾ പുറത്ത് വിട്ടത്. തെലങ്കാന കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ജാതി സെൻസസ്. റെക്കോഡ‍് വേഗത്തിൽ ജാതി സെൻസസ് കണക്കെടുപ്പ് പൂർത്തിയാക്കി സർക്കാർ വിശദമാക്കുന്നത്. നാളെ ജാതി സെൻസസ് ചർച്ച ചെയ്യാൻ തെലങ്കാന നിയമസഭയുടെ പ്രത്യേകസമ്മേളനം നടക്കുമെന്നാണ് സൂചന. അതേസമയം കർണാടകയിൽ ജാതി സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് ജാതി സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് വൈകുകയാണ്.
ജാതി സെൻസസിലെ കണക്കുകൾ ഇങ്ങനെയാണ്...
തെലങ്കാനയിൽ മുസ്ലിമിതര ഒബിസി വിഭാഗം 46.25%
ഒബിസി മുസ്ലിം വിഭാഗത്തെ ചേർത്താൽ 57.1%
പട്ടികജാതി വിഭാഗം 17.43%
പട്ടിക വർഗ വിഭാഗം 10.45%
മുസ്ലിം വിഭാഗം 12.56%
ഇതിൽ 10.85% ഒബിസി വിഭാഗം
മറ്റ് ജാതി വിഭാഗത്തിൽപ്പെട്ടവർ 15.79% എന്നും ജാതി സെൻസസ് കണക്കുകൾ വിശദമാക്കുന്നു.
2024 നവംബർ, ഡിസംബർ മാസങ്ങളിലാണ് സർവ്വേ നടന്നത്. ഹിന്ദു, മുസ്ലിം, ക്രിസ്തുമത വിശ്വാസത്തിലേക്ക് പരിവർത്തനം നടത്തിയ എസ്സി വിഭാഗക്കാർ എന്നിവർക്കിടയിലാണ് സെൻസസ് നടന്നത്. 162 വിഭാഗങ്ങളെയാണ് പിന്നോക്ക വിഭാഗങ്ങളായി തരം തിരിച്ചിട്ടുള്ളത്. സാമൂഹ്യ നീതി ഉറപ്പിക്കുന്നതിൽ നിർണായകമായ ചുവടാണ് സെൻസസിലൂടെ പുറത്ത് വന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam