തിരുവനന്തപുരം നഗരത്തിലെ ചില കടകളിലേക്കും  ഇയാൾ വിതരണം നടത്താറുണ്ടന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.പൊലീസ് അന്വേഷണം തുടരുകയാണ്.

തിരുവനന്തപുരം: കേരള -തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയിരുന്ന രാജസ്ഥാൻ സ്വദേശി നാഗർകോവിലിൽ അറസ്റ്റിലായി. നാഗർകോവിലിലിൽ വാടകയ്ക്ക് മുറിയെടുത്ത് താമസിച്ചായിരുന്നു വിൽപ്പന. എസ്പി ഓഫീസിനു സമീപത്ത തെരുവിൽ വാടകയ്ക്കു മുറിയെടുത്ത് നിരോധിത പുകയിലയുൽപന്നങ്ങൾ വിൽക്കുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാൻ സ്വദേശി കമലേഷിനെ (39) തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മിന്നൽപ്പരിശോധന നടത്തിയ പൊലീസ് മുറിയിൽ ഒളിപ്പിച്ച 150 കിലോ പുകയിലയുൽപന്നങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരം നഗരത്തിലെ ചില കടകളിലേക്കും ഇയാൾ വിതരണം നടത്താറുണ്ടന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.പൊലീസ് അന്വേഷണം തുടരുകയാണ്.