പബ്ജി കളിച്ചതിന് പിതാവ് ദേഷ്യപ്പെട്ടു, തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

Published : Sep 08, 2020, 09:23 PM IST
പബ്ജി കളിച്ചതിന് പിതാവ് ദേഷ്യപ്പെട്ടു, തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

Synopsis

കൊവിഡ് കാരണം രാജ്യം ലോക്ക്ഡൗണിലായതോടെയാണ് ശ്രീനിവാസന്‍ കൂടുതല്‍ സമയം പബ്ജി കളിക്കാന്‍ ആരംഭിച്ചത്.  

ചെന്നൈ: ഇന്ത്യയില്‍ നിരോധിച്ച ഓണ്‍ലൈന്‍ ഗെയിം ആയ പബ്ജി കളിച്ചതിന് പിതാവ് ദേഷ്യപ്പെട്ടതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ വനിയമ്പാടി സ്വദേശിയായ 12 ക്ലാസുകാരന്‍ ശ്രീനിവാസന്‍ ആണ് തൂങ്ങി മരിച്ചത്. 

കൊവിഡ് കാരണം രാജ്യം ലോക്ക്ഡൗണിലായതോടെയാണ് ശ്രീനിവാസന്‍ കൂടുതല്‍ സമയം പബ്ജി കളിക്കാന്‍ ആരംഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ പബ്ജി നിരോധിച്ചതോടെയാണ് മകനോട് പിതാവ് പെരുമാള്‍ ഇളയമകനായ ശ്രീനിവാസനോട് പബ്ജി കളിക്കരുതെന്ന് ആവശ്യപ്പെട്ടത്. 

പബ്ജി കളി നിര്‍ത്തിയില്ലെങ്കില്‍ ഫോണ്‍ എടുത്തുമാറ്റുമെന്നും പെരുമാള്‍ പറഞ്ഞു. പിതാവ് ദേഷ്യപ്പെട്ടതില്‍ മനംനൊന്ത് ശ്രീനിവാസ് തൂങ്ങി മരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. സംഭവത്തില്‍ നടുങ്ങിയിരിക്കുകയാണ് വനിയമ്പാടി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓസ്ട്രേലിയയുമായി സഹകരണം ശക്തമാക്കാൻ ഇന്ത്യ; നരേന്ദ്രമോദിക്ക് ഒരുക്കിയത് വമ്പൻ സ്വീകരണം, പ്രധാനമന്ത്രി ആന്തണി അൽബനീസുമായി ഇന്ന് ചർച്ച
തൃണമൂൽ കോൺ​ഗ്രസിന് കുരുക്ക് മുറുക്കി കേന്ദ്ര ഏജൻസികളും, 440 കോടിയുള്ള പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചു