
ലഖ്നൗ: നീണ്ട ആറ് മാസത്തിന് ശേഷം ലോക മഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ സന്ദർശകർക്കായി തുറന്നു കൊടുക്കുന്നു. സെപ്റ്റംബർ 21 മുതൽ താജ്‌മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുമെന്ന് സ്‌മാരക ചുമതലയുളള പുരാവസ്‌തു ശാസ്‌ത്രജ്‌ഞൻ ബസന്ത് കുമാർ അറിയിച്ചു.അൺലോക്ക് 4ന്റെ ഭാഗമായാണ് തീരുമാനം.
താജ്‌മഹലിൽ 5000 പേരെയും ആഗ്ര കോട്ടയിൽ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദർശിക്കാൻ അനുവദിക്കുകയുള്ളൂ. ടിക്കറ്റ് കൗണ്ടറുകൾ ഉണ്ടായിരിക്കില്ല. ഇലക്‌ട്രിക് ടിക്കറ്റുകളാകും സന്ദർശകർക്ക് നൽകുക. മാർച്ച് മാസത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കൊവിഡിനെതിരായ ഒന്നാംഘട്ട ലോക്ക്ഡൗൺ സമയത്താണ് താജ്‌മഹൽ അടച്ചത്.
നിലാവില്‍ തിളങ്ങുന്ന താജ് മഹല്‍ കാണണോ ? വഴിയുണ്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam