വാഹന പരിശോധന നടത്തിയ സബ് ഇൻസ്‌പെക്ടറെ വണ്ടി കയറ്റി കൊലപ്പെടുത്തി

Published : Jul 20, 2022, 09:46 AM ISTUpdated : Jul 20, 2022, 11:04 AM IST
വാഹന പരിശോധന നടത്തിയ സബ് ഇൻസ്‌പെക്ടറെ വണ്ടി കയറ്റി കൊലപ്പെടുത്തി

Synopsis

 വനിതാ എസ് ഐ സന്ധ്യ തോപനോയെ ആണ് കൊലപ്പെടുത്തിയത്.

റാഞ്ചി: ഝാർഖണ്ഡ്‌ തലസ്ഥാനമായ റാഞ്ചിയിൽ വാഹന പരിശോധന നടത്തിയ സബ് ഇൻസ്‌പെക്ടറെ വണ്ടി കയറ്റി കൊലപ്പെടുത്തി. വനിതാ എസ് ഐ സന്ധ്യ തോപനോയെ ആണ് കൊലപ്പെടുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു. തൂപ്പുദാന ഔട്ട് പോസ്റ്റ് ഇൻചാർജായി ചുമതലയുണ്ടായിരുന്ന വ്യക്തിയാണ് സന്ധ്യ തോപനോ.

 

പ്രതിയെ അറസ്റ്റ് ചെയ്തതായും വാഹനം പിടിച്ചെടുത്തതായും സംഭവത്തെക്കുറിച്ച് റാഞ്ചി എസ്എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
അനധികൃത ഖനനം അന്വേഷിക്കുന്ന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹരിയാനയിലെ നൂഹ് ജില്ലയിൽ  ട്രക്ക് ഇടിച്ചുകയറി മരിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് റാഞ്ചിയില്‍ നിന്നുള്ള വാര്‍ത്ത വരുന്നത്.

ടൗരു ഡിഎസ്പി സുരേന്ദ്ര സിങ്ങാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ ഗൺമാനും ഡ്രൈവറും കല്ല് നിറച്ച ഡമ്പർ ട്രക്ക് അവരുടെ നേരെ പാഞ്ഞെത്തിയപ്പോള്‍ വശങ്ങളിലേക്ക് മാറിയതിനാല്‍ രക്ഷപ്പെട്ടു. സിംഗിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ഉദ്യോഗസ്ഥന്‍റെ  മരണത്തിന് പിന്നാലെ. പൊലീസ് ഖനന മാഫിയയുടെ ഗുണ്ട സംഘവുമായി വെടിവയ്പ്പ് നടത്തുകയും. വെടിയേറ്റ നിലയില്‍ പൊലീസ് ഓഫീസറെ കൊലപ്പെടുത്തിയ ലോറിയുടെ ക്ലീനറെ പിടികൂടുകയും ചെയ്തു. 

ആരവല്ലി കുന്നുകളിലെ അനധികൃത ഖനനത്തിനെതിരെ റെയ്ഡ് നടത്താൻ ടൗരുവിനടുത്തുള്ള പച്ച്ഗാവിലേക്ക് പോയ ഡിഎസ്പിക്ക് രാവിലെ 11.30 ഓടെയാണ് അപകടം ഉണ്ടായത്.

മകനെ കൊന്ന് മൃതദേഹം മൂന്ന് മാസം സൂക്ഷിച്ച അമ്മ ലഹരിക്ക് അടിമയെന്ന് അന്വേഷണ സംഘം

നാ​ഗാലാൻഡ് വെ‌ടിവെപ്പ്: സൈനികർക്കെതിരെയുള്ള പൊലീസ് നടപടി നിർത്തിവെക്കണമെന്ന് സുപ്രീം കോടതി

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന