പ്രതിശ്രുത വരൻ മരിച്ചു, വൈകാരിക ഇൻസ്റ്റഗ്രാം കുറിപ്പ്, അച്ഛന്റെ സംശയം ശരിയായി, കാമുകനൊപ്പം കെണിയൊരുക്കി താഴ്വരയിൽ തള്ളിയിട്ട് കൊന്നതെന്ന് തെളിഞ്ഞു

Published : Jun 24, 2026, 03:48 AM IST
Murder committed by a young woman

Synopsis

മഹാരാഷ്ട്രയിൽ, കോടികൾ മുടക്കിയുള്ള വിവാഹത്തിന് താല്പര്യമില്ലാത്തതിനാൽ പ്രതിശ്രുത വധുവായ സിയ ഗോയൽ തന്റെ പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ കാമുകനുമായി ചേർന്ന് താഴ്വരയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി.  

മുംബൈ: കോടികൾ ചെലവിട്ട് വിവാഹം ഗംഭീരമാക്കാൻ ഒരുങ്ങുന്നതിനിടെ യുവതി തന്റെ പ്രതിശ്രുത വരനെ താഴ്വരയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ബിസിനസുകാരനായ കേതൻ അഗർവാളാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലാണ് നടുക്കുന്ന സംഭവം. പ്രതിയായ സിയ ഗോയലും ആൺസുഹൃത്തും സംഭവത്തിൽ അറസ്റ്റിലായിട്ടുണ്ട്. മരണശേഷം വികാരനിർഭരമായി സിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. നവംബറിൽ നടക്കാനിരുന്ന വിവാഹത്തിനായി കേതന്റെ കുടുംബം ബുക്ക് ചെയ്തതത് ഉദയ്പൂരിൽ കോടികൾ വരുന്ന കൊട്ടാരം. എന്നാൽ പ്രതിശ്രുത വധുവിന് വിവാഹത്തോട് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. ഈ അനിഷ്ടമാണ് കൊലയിലേക്ക് നയിച്ചത്. ഈ മാസം 18നായിരുന്നു പ്രതിശ്രുത വധു സിയ ഗോയലിന്റെ പിറന്നാൾ. ഇത് ആഘോഷമാക്കാൻ പൂണെയിലെ ലോഹ്ഗഡ് കോട്ടയിലേക്ക് ഇരുവരും യാത്ര തിരിച്ചു. ഇവിടെ വെച്ചാണ് യുവാവിനെ താഴ്വരയിലേക്ക് തള്ളിയിട്ടത്.

മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കേതന്റെ മൃതദേഹം പുറത്തെടുത്തത്. ഈ മരണശേഷം വികാരനിർഭരമായി സിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു. അപകട മരണമായി രജിസ്റ്റർ ചെയ്തിരുന്നെങ്കിലും കുടുംബത്തിന് ചില സംശയങ്ങൾ ഉണ്ടായി. അച്ഛന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ഫോട്ടോ എടുക്കുന്നതിനിടയിൽ വീണുവെന്ന് സിയ പറഞ്ഞത് പൊലീസ് പൂർണമായും മുഖവിലക്കെടുത്തില്ല. വിശദമായ അന്വേഷണത്തിനായി കോൾ റെക്കോർഡ്സ് ഉൾപ്പെടെ തെളിവുകൾ ശേഖരിച്ചു. ഇതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സിയയും കാമുകൻ ചേതൻ ചൌധരിയും ചേന്ന് കേതനെ താഴ്ചയിലേക്ക് തള്ളിയിടുകയായിരുന്നു. മറ്റാരുടെയെങ്കിലും സഹായം ഇവർക്ക് കിട്ടിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

10 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: വെടിയേറ്റ കാലുമായി പ്രതി ആശുപത്രിയിൽ, കസ്റ്റഡിയിൽ നിന്ന് ചാടാൻ ശ്രമിച്ചപ്പോൾ പൊലീസ് വെടിവെച്ചു
കോൺഗ്രസ് നേതാക്കൾ തമ്മിൽ കലഹം രൂക്ഷം, അന്വേഷണ സമിതി എഐസിസിക്ക് റിപ്പോർട്ട് സമർപ്പിച്ചു; ജമ്മു കശ്‌മീരിൽ വൻ അഴിച്ചുപണിക്ക് സാധ്യത