രാജ്യത്ത് ഇടത് തീവ്രവാദത്തിനെതിരായ പോരാട്ടം അവസാനഘട്ടത്തിലെന്ന് അമിത് ഷാ

Published : Mar 25, 2023, 01:44 PM IST
രാജ്യത്ത് ഇടത് തീവ്രവാദത്തിനെതിരായ പോരാട്ടം അവസാനഘട്ടത്തിലെന്ന് അമിത് ഷാ

Synopsis

എൺപത്തിനാലാമത് സിആർപിഎഫ് ദിന പരേഡ് മാവോയിസ്റ്റ് സ്വാധീന മേഖലയായ ഛത്തീസ്ഗഡ് ബസ്തറില്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ

ബക്സർ:  രാജ്യത്ത് ഇടത് തീവ്രവാദത്തിനെതിരായ പോരാട്ടം അവസാനഘട്ടത്തിലെത്തിയെന്നും അത് വിജയത്തോടടുക്കുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2010മായി താരതമ്യം ചെയ്യുമ്പോൾ ഇടത് തീവ്രവാദവുമായി ബന്ധപ്പെട്ട് രാജ്യത്ത് അക്രമങ്ങൾ 76 ശതമാനം കുറഞ്ഞെന്നും, ഇത്തരം അക്രമങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം 78 ശതമാനം കുറഞ്ഞെന്നും അമിത് ഷാ പറഞ്ഞു. എൺപത്തിനാലാമത് സിആർപിഎഫ് ദിന പരേഡ് മാവോയിസ്റ്റ് സ്വാധീന മേഖലയായ ഛത്തീസ്ഗഡ് ബസ്തറില്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ. കരൺപൂർ ക്യാംപില് നടന്ന ചടങ്ങില് മികച്ച സേവനം കാഴ്ചവച്ചവർക്കുള്ള മെഡലുകളും അമിത് ഷാ വിതരണം ചെയ്തു. അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് വലിയ സുരക്ഷയാണ് മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം