
മുംബൈ: അറസ്റ്റിലായ ഐഎഎസ് ഓഫീസർ പൂജ സിംഗാളിനൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചിത്രം പങ്കുവെച്ചതിന് ചലച്ചിത്ര നിർമ്മാതാവ് അവിനാഷ് ദാസിനെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് മുംബൈയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ത്രിവർണ്ണ വസ്ത്രം ധരിച്ച സ്ത്രീയുടെ ആക്ഷേപകരമായ ചിത്രവും ഇയാൾ പങ്കുവെച്ചിരുന്നു. കള്ളപ്പണക്കേസിൽ നേരത്തെ അറസ്റ്റിലായ ജാർഖണ്ഡ് കേഡർ ഐഎഎസ് ഓഫീസർ പൂജ സിംഗാളുമൊത്തുള്ള അമിത് ഷായുടെ ഫോട്ടോ 'അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് എടുത്തത്' എന്ന അടിക്കുറിപ്പോടെയാണ് ഇയാൾ ട്വിറ്ററിൽ പ്രചരിപ്പിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇയാളെ നാളെ അഹമ്മദാബാദ് മെട്രോ കോടതിയിൽ ഹാജരാക്കും. സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ദാസ് ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. അഹമ്മദാബാദ് പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം മെയ് 14നാണ് അവിനാഷ് ദാസിനെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 469 (വ്യാജരേഖ ചമക്കൽ), ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) നിയമത്തിലെ സെക്ഷൻ 67 (അശ്ലീലം പ്രചരിപ്പിക്കൽ), ദേശീയ കുറ്റകൃത്യങ്ങൾ തടയൽ എന്നീ വകുപ്പുകൾ പ്രകാരമാണ് അവിനാഷ് ദാസിനെതിരെ കേസെടുത്തിരിക്കുന്നത്.
ഗർഭിണിയെ തിരിഞ്ഞുനോക്കാതെ ആശുപത്രി അധികൃതർ; ദില്ലിയിൽ യുവതി വഴിയരികിൽ പ്രസവിച്ചു
കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഐഎഎസ് ഉദ്യോഗസ്ഥയായ പൂജ സിംഗാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടിൽ നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത പണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായിരിരുന്നു.
ലൈഫ് മിഷന്‍ കേസ്: സന്ദീപ് നായരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, നാളെയും ചോദ്യംചെയ്യും
'അഴിമതിക്കേസിലെ പ്രതിക്കൊപ്പം അമിത് ഷാ'; 2017 ലെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു, സംവിധായകനെതിരെ കേസ്
അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ജാർഖണ്ഡിൽ അഴിമതിക്കേസിൽ അറസ്റ്റിലായ ഐ എ എസ് ഓഫീസർ പൂജ സിംഗാളും ഒരുമിച്ച് നൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് സംവിധായകനെതിരെ കേസെടുത്ത് ഗുജറാത്ത് പൊലീസ്. മുംബൈയിൽ നിന്നുള്ള സംവിധായകൻ അവിനാശ് ദാസിനെതിരെയാണ് കേസെടുത്തത്. പിന്നാലെ സംവിധായകൻ തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഡീ ആക്ടിവേറ്റ് ചെയ്തു.
കേസെടുത്തത് അഹമ്മദാബാദ് ക്രൈം ബ്രാഞ്ച്
അമിത് ഷായ്ക്കൊപ്പം വേദി പങ്കിടുന്ന പൂജാ സിംഗാളിന്‍റെ ചിത്രമാണ് സംവിധായകൻ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. 2017ൽ എടുത്ത ചിത്രമാണ് സംവിധായകൻ ഇക്കഴിഞ്ഞ 8 ാം തിയ്യതി പോസ്റ്റ് ചെയ്തത്. അറസ്റ്റിന് മുൻപുള്ള ചിത്രമെന്ന അടിക്കുറിപ്പോടെയായിരുന്നു ഇത്. ആളുകളെ തെറ്റിധരിപ്പിക്കുന്നതാണ് ചിത്രമെന്നും രാജ്യത്തിന്‍റെ ആഭ്യന്തര മന്ത്രിയെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. എന്നാൽ ഈ ഒരൊറ്റക്കേസ് മാത്രമല്ല സംവിധായകനെതിരെ എടുത്തിട്ടുള്ളതെന്ന് പ്രസ്താവനയിൽ ജില്ലാ ക്രൈംബ്രാഞ്ച് പറയുന്നുണ്ട്. ത്രിവർണ നിറത്തുള്ള വസ്ത്രം ധരിച്ച് നിൽക്കുന്ന സ്ത്രീയുടെ ചിത്രവും സംവിധായകൻ പങ്കുവച്ചിട്ടുണ്ട്. ഇത് ദേശീയ പതാകയോടുള്ള അനാദരവാണ്. ഇത് കൂടി ചേർത്താണ് സംവിധായകനെതിരായ നിയമ നടപടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജാർഖണ്ഡിൽ ഖനന വകുപ്പ് സെക്രട്ടറിയായ പൂജയെ ഇക്കഴിഞ്ഞ ആഴ്ചയാണ് അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 18 കോടി വെട്ടിച്ചെന്നാണ് കേസ്. ഇഡി നടത്തിയ റെയ്ഡിൽ പൂജയുടെ ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ വീട്ടിൽ നിന്ന് 19 കോടി പിടികൂടിയിരുന്നു. അനാർക്കലി ഓഫ് ആരാ, രാത് ബാക്കി ഹൈ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംവിധായകനാണ് അവിനാശ് ദാസ്.