
ചെന്നൈ: ചെന്നൈയിലെ മൈലാപ്പൂരിൽ ഒരു തെരുവ് കച്ചവടക്കാരനിൽ നിന്ന് പച്ചക്കറി വാങ്ങുന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വീഡിയോ വൈറലാകുന്നു. മന്ത്രി തന്നെയാണ് വീഡിയോകളും ചിത്രങ്ങളും ട്വീറ്റ് ചെയ്തത്. കച്ചവടക്കാരുമായി കേന്ദ്രധനമന്ത്രി ആശയവിനിമയം നടത്തിയെന്നും ട്വീറ്റ് പറയുന്നു.
ധനമന്ത്രി കുറച്ച് മധുരക്കിഴങ്ങ് വാങ്ങുന്നത് വീഡിയോയില്‍ കാണാം. അതേസമയം ധനമന്ത്രി കുറച്ച് കയ്പക്ക എടുക്കുന്ന ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നഗരത്തിൽ സ്പെഷ്യല്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള കേന്ദ്രം നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്തിരുന്നു.
രാജ്യത്ത് വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം ബാധിച്ച പ്രധാന ഇനങ്ങളിലൊന്നാണ് പച്ചക്കറി. അതിനാല്‍ തന്നെ ഈ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം മന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്‍റുകള്‍ ട്വീറ്റിന് വരുന്നുണ്ട്.
ഒരു ട്വിറ്റർ ഉപയോക്താവ് വീഡിയോയ്ക്ക് കീഴിൽ കമന്റ് ചെയ്തു "പണപ്പെരുപ്പം അവരുടെ സമ്പാദ്യത്തെ എങ്ങനെ ഇല്ലാതാക്കുമെന്നും, അത് നിയന്ത്രണത്തിലാക്കാനുള്ള സർക്കാർ നടപടികളും പച്ചക്കറി വില്‍പ്പനക്കാരും ഉപഭോക്താക്കളും മനസ്സിലാക്കുമെന്നു പ്രതീക്ഷിക്കുന്നു".
റീട്ടെയിൽ പണപ്പെരുപ്പം 6 ശതമാനത്തിന് മുകളിൽ ഒരു വർഷമായി തുടരുകയാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ .
ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാം പണം വാരാം; പലിശ കുത്തനെ കൂട്ടി ഈ പൊതുമേഖലാ ബാങ്ക്
രൂപയുടെ തകര്‍ച്ച പുതിയ റെക്കോര്‍ഡില്‍; സാഹചര്യം പ്രയോജനപ്പെടുത്തി പ്രവാസികള്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam